താൾ:Aacharyan part-1 1934.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവുര.

ശ്രീമാൻ വി. യു. വൈദ്യരവർകൾ ഉണ്ടാക്കിയ "ജീവകാരുണ്യം" എന്ന വിശിഷ്ഠകാവ്യം വായിച്ചപ്പോൾ അദ്ദേഹത്തിന്റെ മേൽക്കുമേൽ തെളിഞ്ഞുവരുന്ന കവിതാവാസന അതുപോലെ ശ്രേഷ്ഠങ്ങളായ വിഷയങ്ങളിൽ വീണ്ടും പ്രവർത്തിച്ചുകാണ്മാൻ ഞാൻ ആഗ്രഹിക്കുകയുണ്ടായിട്ടുണ്ട്.

എന്റെ ആ ആശംസ അദ്ദേഹത്തിന്റെ "ആചാര്യൻ" എന്ന ഈ കൃതിമൂലം ധാരാളം സഫലമായിട്ടുണ്ടെന്നു സന്തോഷസമേതം ഒന്നാമതായി പ്രസ്താവിച്ചു കൊള്ളട്ടെ.

പ്രസ്തുത ഖണ്ഡകാവ്യം ഇതിനിടയിൽ നമ്മുടെ നിൎഭാഗ്യത്താൽ പരമസമാധിയടഞ്ഞ ശ്രീനാരായണഗുരുസ്വാമികളുടെ നിവ്വാണപ്രാപ്തിയെ വിഷയീകരിച്ചു് നിൎമ്മിക്കപ്പെട്ട ഒരു വിലാപകാവ്യമാണു്. "പ്രരോദനം", "കണ്ണുനീർതുള്ളി", മുതലായ കൃതികൾക്കെന്നപോലെ ഇതിനും വിലാപകാവ്യങ്ങളുടെ കൂട്ടത്തിൽ അചഞ്ചലമായ ഒരു സ്ഥാനം ഉണ്ടെന്നു ഇതു വായിച്ചുനോക്കുന്ന സഹൃദയലോകം സമ്മതിക്കാതിരിക്കിയില്ല. ഗുരുസ്വമികളുടെ ചരമഗതിയെപറ്റി പരിതപിച്ചുംകൊണ്ടുള്ള ഇതിലെ പദ്യങ്ങളിൽ ആ മഹാത്മാവിന്റെ ജീവചരിത്രത്തെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/4&oldid=155365" എന്ന താളിൽനിന്ന് ശേഖരിച്ചത്