താൾ:Aacharyan part-1 1934.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-18-


'ചിതവിഭവമിയന്ന "പുഷ്പിതാഗ്രാ" ഞ്ചിതലതപോലിവർ പുഞ്ചിരിച്ചിടുമ്പോൾ, കൃതവിജയനിവർക്കുനാഥനെങ്ങീ- വ്രതരതരെക്കബളിച്ചുമാഞ്ഞുപോയി? 12 'ഇനിയുമിഹവസന്തകാലമെത്താം, പനിമതിപൌർണ്ണിമയെത്രയും ലഭിക്കാം; ജനിമൃതികളുടഞ്ഞുമാഞ്ഞ സച്ചി- ജ്ജനിയിനിഭൌതികരൂപിയായ്പിറക്കാം.' 18 _____________________________________ അസ്തി ഭാതിപ്രിയം എന്നിവ ആത്മാകാര്യങ്ങളുമാക യാൽ ആത്മസ്വരൂപലക്ഷണം കേവലം ഗ്രഹിച്ചിരിക്ക ണെന്നു സിദ്ധാന്തം. ജഡം അജഡമയം=ജഡമായ ലോകം അത്മാവിൽനിന്നു് ഉണ്ടായിട്ടുള്ളത് അല്ലെങ്കിൽ ആത്മസ്വരൂപം;സർവ്വംഖലു ഇദംബ്രഹ്മാ എന്നു സൂത്രമു ണ്ടല്ലോ.

12. ചിതവിഭവം=വിഭവംകൊണ്ടു മനോഹരമാ

യതു്. പുഷ്പിതാഗ്രാഞ്ചിത=അഗ്രത്തിങ്കൽ കുസുമങ്ങൾ കൊണ്ടു മനോഹരമായിരിക്കുന്നതു്. ലത=വള്ളി. കൃത വിജയൻ=വിജയത്തെ ഉണ്ടാക്കിയവൻ. ഈവ്രതരതർ= ആശ്രമദേവതാദികൾ; അനുചരർ. കബളിച്ചുമാഞ്ഞു പോയി=മററുള്ളവരെ ഗ്രഹിപ്പിക്കാതെ മോക്ഷം പ്രാ പിച്ചു.

13. പനി മതി പൌർണ്ണിമ=പൂർണ്ണചന്ദ്രൻ. ജനി

മൃതികൾ=ജനനമരണങ്ങൾ. സച്ചിജ്ജനി=അവതാരമൂ

ർത്തി. ഭൗതികരൂപി = പഞ്ചഭൂതമായ ശരീരത്തോടുകൂടിയവൻ .മോക്ഷം പ്രാപിച്ചവർക്കു് ജന്മമില്ല എന്നു സാരം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/26&oldid=208859" എന്ന താളിൽനിന്ന് ശേഖരിച്ചത്