താൾ:Aacharyan part-1 1934.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-17-


'അറിവനുഭവമൊത്തുചേർത്തുനല്കും മറി മറിയാത്തപരാത്മബോധിയെങ്ങോ? നെറികെടുമിനിലോകമീശ!വീണ്ടും ചെറിയ ജനത്തിലണയ്ക്ക- തൃപ്പദാബ്ജം. 10 'ഘടപടവിഭവങ്ങളസ്തിഭാതി - സ്ഫുടസുഖമാമറിവായ് ഗ്രഹിച്ചുനിത്യം ജഡമജഡമയം പ്രപഞ്ചസാരം ദൃഢമറിവാനുപദേശമേകദേവ! 11 ___________________________________________________________

     9.പരമമൊരുസുസൂക്ഷ്മകാരണം=അജ്ഞാതമായ

ഒരതിസൂക്ഷ്മകാരണം. സൂക്ഷമസൂക്ഷ്മമീപ്രപഞ്ചം =അജ ഡജഡപ്രകൃതമായ ലോകം . അരുളും അറിവും=ശബ്ദവും അർത്ഥവും. വായ്മലർ=മനോഹരമായ മുഖം. പാർവ്വതീ പരമേശ്വരന്മാരെ പ്രകൃതിപുരുഷന്മാരായി കാളിദാസ ൻ വർണ്ണിച്ചതുപോലെ ജഡാജഡമയമായി കാണുന്ന വിരാട്ടിനെ ശബ്ദജ്ഞാനദൃഷ്ടാന്തത്തോടുകൂടി സ്വാമികൾ പറഞ്ഞിട്ടുണ്ട്.

   10. മറി=വിദ്യ, സൂത്രം. മറിയാത്ത  = പിഴക്കാത്ത.

നെറികെടും =കുഴങ്ങും; ധർമം ഭേദിക്കും. ചെറിയജന ങ്ങൾ=അവശസമുദായക്കാർ.

   11. ഘടപടവിഭവങ്ങൾ=ഘടം , പടം മുതലായ

വസ്തുക്കൾ, നാമരൂപാദിഗുണത്താൽ വിഭാഗിച്ചറിയുന്ന ദ്രവ്യങ്ങൾ. അസ്തി, ഭാതി, സ്ഫുടസുഖമാം അറിവായ് =അ സ്തി, ഭാതി പ്രിയം എന്നീ ആത്മബോധത്തിനുള്ള ഗു ണങ്ങളില ദ്രവ്യങ്ങളിൽ നില്ക്കുന്ന മേൽപറഞ്ഞ അഞ്ചു ഗുണങ്ങളിൽ നാമം രൂപം എന്നിവ മായാകാര്യങ്ങളും ,

* 3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/25&oldid=208856" എന്ന താളിൽനിന്ന് ശേഖരിച്ചത്