താൾ:Aacharyan part-1 1934.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

- 16-


'പ്രകൃതിപുരുഷഭേദമെന്തു?സത്തും
പ്രകൃതിയുമാററവിവാദശുന്യമെന്തു്?
സുകൃതിവരഗുരോ! കഥിക്ക മൌന-
പ്രകൃതിയിതെന്തിനിയെന്നുണ‍‍ർന്നുചൊല്ലും? 7
'സകലഹൃദയവും ഗ്രഹിക്കയാലേ-
തകമലരിങ്കലുമുള്ള സംശയത്തെ,
അകലുഷമിനിയന്തരംഗസാക്ഷി-
പ്രകൃതിസമം പരരാരറിഞ്ഞുരക്കും? 8
'പരമമൊരുസുസൂക്ഷ്മകാരണംതാൻ
പെറുമിഹസൂക്ഷ്മമസൂക്ഷ്മമിപ്രപഞ്ചം;
പൊരുളുമറിവുമെന്നമട്ടതോതി-
ത്തരുമൊരുവായ്മലരെങ്ങു വാണിടുന്നു? 9

________________________________________________________ 7.പ്രകൃതിപുരുഷഭേദം=സാംഖ്യമതത്തിലെ വ്യ വസ്ത. സത്തും പ്രകൃതിയുമററവിവാദം=അദ്വൈതാനുഭ വം.സുകൃതിവരഗുരോ=സുകൃതിശ്രേഷ്ഠന്മാർക്കു ഗുരുവായവ നെ.മൌനപ്രകൃതിയിതെന്തു=ഇങ്ങിനെ ശരീരം ഉപേ ക്ഷിച്ചതെന്തു. മററാർക്കും അനുഭവത്തോടുകൂടി പറഞ്ഞു ധരിപ്പിക്കുവാൻ സാധിക്കുന്നതല്ല. ലോകരക്ഷക്കു ഭഗ വാൻ ഇനിയും അവതരിക്കണം എന്നു താല്പര്യം. 8. അകലുഷം=കലുഷംകൂടാതെ; തെളിവായി. അന്തരംഗസാക്ഷിപ്രകൃതിസമം=മനഃസാക്ഷി സദൃശം; ശു ദ്ധാന്തരംഗത്തിലെ മനസ്സാക്ഷിപോലെ സ്വമികൾ എ ല്ലാവരോടും ഗുണദോഷം ചിന്തിച്ചു് ഉപദേശിച്ചിരുന്നു.

ത്രികാലജ്ഞനായ ലോകഗുരുവിനല്ലാതെ മററാർക്കും ഇതു സാധിക്കുന്നതല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/24&oldid=208855" എന്ന താളിൽനിന്ന് ശേഖരിച്ചത്