-15-
'ഉരുവിലുയിരിരിപ്പതിന്റെ തത്വം കരുതൂകിലാർക്കറിയാമിതാത്മബോധം കരുണയൊടിതിനെപ്പറഞ്ഞു പാലി- ച്ചൊരുമനുജാകൃതി മൌനമാർന്നതെന്തോ? 6 ________________________________________________
5. അമല = പരിശൂദ്ധ പരാപരസ്വരൂപ = പരാ
സ്വരൂപമായും അപരാസ്വരൂപമായും ഇരിക്കുന്നവൾ, ശക്തിപരാസ്വരൂപമായും അപരാസ്വരൂപമായുമുണ്ടു് . പരാശക്തി ബ്രഹ്മദർശനത്തെയും , അപരാശക്തി പ്രപ ഞ്ചദർശനത്തെയും ദാനംചെയ്യുന്നു . പ്രപഞ്ചം ബ്രഹ്മ ത്തിൽ വിലയിക്കുന്നപ്രകാരം അപരാശക്തി പരാശക്തി യിൽ ലയിക്കും . ഭുവനമനോഹരവൃത്തി = ഭുവനത്തിന്റെ മനസ്സിനെ ഹരിക്കുന്ന വൃത്തി. ഭുവനഗുരുമഹാസമാധി= ഭുവനഗുരുവിന്റെ മോക്ഷപ്രാപ്തി. അവനതവക്ത്ര = അ വനതമായ മുഖത്തോടുകൂടിയവളൾ. ഒരാളുടെ മോക്ഷപ്രാ പ്തികൊണ്ടു ലോകത്തിന്നു മോക്ഷം ഒന്നാകെ ലഭിക്കായ്ക യാൽ യുക്തയോഗിയായിരുന്ന ഗുരുസ്വാമികൾ ശരീ ത്തെ വെടിഞ്ഞതിൽ വ്യസനിക്കേണ്ടി വന്നു എന്നു താ ല്പര്യം.
6. ഉരു= ശരീരം . ഉയിർ =ആത്മാവു. തത്വം = ത
ത്വജ്ഞാനം . ആത്മബോധം = ആത്മജ്ഞാനം . ഒരു മനു ജാകൃതി = അമാനുഷൻ മനുഷരൂപമെടുത്തതുകൊണ്ടു അ പ്രകാരം പ്രയോഗിച്ചിരിക്കുന്നു . മൌനമാർന്നതെന്തൊ?= വിലയിച്ചതു എന്തുകൊണ്ടെന്നു അറിയുന്നില്ല . പരാശ ക്തി ലോകത്തിന്റെ മോക്ഷത്തിന്നു എപ്പോഴും യത്നിക്കു
ന്നു എന്നു ദ്യോതിപ്പിക്കുന്നു .

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.