താൾ:Aacharyan part-1 1934.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


  			  -13-


                         ആചാര്യൻ 
                     ആശ്രമദേവതാവിലാപം     
                          എന്ന
                      രണ്ടാം  ഉച്ഛ്വാസം .
            _______


              വിമലമൊളികളായുയർന്നു ,  ലോക -         
              ഭ്രമമഖിലം  കളയുന്ന  ദൈവതങ്ങൾ ,        1
              അമൃതരുചിസമാനശീർഷമാർന്നോ - 
              രമിതമണിഞ്ഞിഹ'ശാരദാദ്രി'യിങ്കൽ.
              ജവമമലപുരോചനേക്ഷണം  താൻ
              കവിതരചിക്കുമിടെക്കെനിക്കുമാർന്നോ?       
              അവരിവിടെ  'ബയസ്കദർശനം' പോ- 
              ലിവനുടെദൃഷ്ടിപഥത്തിലെത്തിടുന്നു!            2

____________________________________________________ ടിപ്പണം ;_____ 1 . ഒളികൾ=തേജസ്സുകൾ.ലോകഭ്ര മം=മനുഷ്യരുടെ തെറ്റിധാരണ. ദൈവതം=ദേവത. അമൃതരുചിസമാനശീർഷം = ചന്ദ്രസദൃശമായ ശിരസ്സ് . അ മിതം =കണക്കല്ലാതെ . ശാരദാദ്രി = വർക്കല. ഭ്രതാഞ്ജനാ ദികളിൽ കൂടി ദേവതകളെ തേജസ്വരൂപമായാണു ദ൪ശി ക്കാറ് . എന്നു മാത്രമല്ല ശിരസ്സ് ചന്ദ്രസദൃശമായി ചൈ തന്യമൂർത്തികളെ കാണുകയും ചെയ്യും എന്നുതന്നെയല്ല ദേവതകളുടെ ചിത്രീകൃതമായ ശിരസ്സുകളിൽ രശ്മിമണ്ഡ ലം കാണാറുണ്ടല്ലൊ.

   2.    ജവം  =   വേഗത്തിൽ.   അമലപുരോചനേക്ഷ

ണം = പരിശുദ്ധമായ പുരോചന്റെ ഈക്ഷണം. അ

വ൪ = ദേവതകൾ. ബയസ്കദർശനം = ബയസ്കോപ്പിലെ കാ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/21&oldid=208852" എന്ന താളിൽനിന്ന് ശേഖരിച്ചത്