താൾ:Aacharyan part-1 1934.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


         7


ജ്ഞാനാമൃതം കൊണ്ടുലകം കുളുർപ്പി- ച്ചാനന്ദതേജോമയനാം കലേശൻ, നാനാജനാഹ് ളാദിസുവൃത്തമാർന്നീ- മാനത്തുദിച്ചോനുടനസ്തമിച്ചോ? 17 വിണ്ണാലയത്തിൻ മുഖമായി,ലോക- ക്കണ്ണായി,വേദാന്തവിഭ്രതിയായി, പൂർണ്ണാത്മ സംതൃപ്തിയോടിങ്ങുവാണോ- രർണ്ണോജനാഥൻ വിലസുന്നതെങ്ങോ? 18 സാമാദിസൂക്തപ്പൊരുളായുമാത്മ- ശ്രീമാനമോതും മൊഴിയായുമെന്നും,

-------------------------------------------------------    

ളുടെ അർച്ചന. ശിഷ്ടാശയന്മാർ=പരിശുദ്ധഹൃദയന്മാർ. അഷ്ടാംഗമൂർത്തിപ്രഭൻ=ശിവനെപ്പോലിരിക്കുന്നവൻ.

    17. ജ്ഞാനാമൃതം=ജ്ഞാനമാകുന്ന അമൃതം.ആ

നന്ദതേജോമയൻ =ആനന്ദിപ്പിക്കുന്ന തേജസ്വരൂപൻ. കലാപൻ‌=ചന്ദ്രൻ; കലാജ്ഞാനി. നനാജനാഹ്ലാദി=നാ നാജനങ്ങളെ ആഹ്ലാദിപ്പിക്കുന്നവൻ. സുവൃത്തം=നല്ല വൃ ത്തം; നല്ല ചരിത്രം. മാനത്ത്=ആകാശത്തിൽ; മാന ത്തിങ്കൽ. ചന്ദ്രനോടു ലോകഗുരുവിനെ തുല്ല്യപ്പെടുത്തു ന്നു.

  18. വിണ്ണാലയത്തിൻമുഖം=നിത്യസ്വർഗ്ഗത്തിന്റെ

വാതിൽ; ആദിത്യനെ ഇപ്രകാരം വേദത്തിൽ പറഞ്ഞി ട്ടുണ്ട്;സ്വർഗ്ഗത്തിലേക്കു വഴി തുറന്നുകൊടുക്കുന്നവൻ.ലോ കക്കണ്ണു=ലോകചക്ഷുസ്സു. വേദാന്തവിഭ്രുതി=സവിതാവു; വേദാന്തമാകുന്ന ഭ്രതിയെ നല്കുന്നവൻ.പൂർണ്ണാത്മസംതൃ പ്തി=പൂർണ്ണമായ ആത്മാനന്ദം. അർണ്ണോജനാഥൻ=ആദി

ത്യൻ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/15&oldid=208845" എന്ന താളിൽനിന്ന് ശേഖരിച്ചത്