__6__ 'വിശ്വാസമാർഗ്ഗത്തിലിരുട്ടകറ്റും വിശ്വോത്തരൈശ്വർയ്യദദീപ്രദീപം, വിഭ്രാന്തിതീർത്തോരു വിരാൾകിശോരൻ വിപ്രാദിവന്ദ്യൻ മുനിയെങ്ങുപോയോ? 'ഹൃത്താത്മവിദ്യാധനമാർന്നു മോഹ- വത്തായ മായാകൃതവൃത്തിമാറ്റി, സത്തായമർന്നത്ഭുതസൌഖ്യമുണ്മാ- നത്താമരത്താർമുഖമെന്നുകാണും? 'ഇഷ്ടംകൊടുക്കുന്നൊരു കല്പകാഗ്രോൽ- കൃഷ്ടപ്രസൂനാർച്ചനയെന്നപോലെ, ശിഷ്ടാശയന്മാർക്കു കടാക്ഷമേകു- ന്നഷ്ടാംഗമൂർത്തിപ്രഭനീമഹാത്മാ.' _____________________________________________________________________________________ 14.വിശ്വാസമാർഗ്ഗം=ശബ്ദപ്രമാണം.വിശ്വോത്തരൈശ്വർയ്യദദീപ്രദീപം=ജ്ഞാനോപദേശം ചെയ്യുന്ന മഹാത്മാവു്.വിഭ്രാന്തി=അജ്ഞാനം.വിരാട്കിശോരൻ=അവതാരമൂർത്തി.വിപ്രാദിവന്ദ്യൻ=വേദാദ്ധ്യായനം ചെയ്തിട്ടുള്ളവർ തുടങ്ങിയവരാൽ വന്ദിക്കപ്പെടുവാൻ യോഗ്യൻ. 15.ആത്മവിദ്യാധനം=ആത്മബോധമാകുന്ന ധനം.മായാകൃതവൃത്തി=മായാമോഹത്താൽ ചെയ്യപ്പെടുന്ന വൃത്തി.സത്ത്=ബ്രഹ്മം.അത്ഭുതസൌഖ്യം=പരമാനന്ദം.ആ താമരത്താർമുഖം=നാരായണഗുരുസ്വാമികളുടെ മുഖം.
16.കല്പകാഗ്രോൽകൃഷ്ടപ്രസൂനാർച്ച=കല്പകവൃക്ഷത്തിന്റെ ശിരസ്സിൽനിന്നു ഉൽകൃഷ്ടമായ പ്രസൂനങ്ങ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.