താൾ:Aacharyan part-1 1934.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__4__ സർവ്വാത്മസംതൃപ്തിലഭിച്ചുവാണോ- രുർവ്വീശചേരുന്നിഹ 'കാമധേനു'; അവ്യാജമയ്യോ! വിളറുന്നു,പുത്രൻ ദിവ്യാത്മരമ്യൻ വിലയിക്കയാലെ. 9 ഭൂതാത്മരാം പഞ്ചമഹേശൽ നാനാ- ഭൂതപ്രഭാമണ്ഡലരെത്തിടുന്നു! ഹാ! ദേവതാചേതന നല്കിവാണാ- ശ്രീദേഹസച്ചിൽപ്രഭയസ്തമിക്കെ, 10 ദിക്പാലർ ദേവർഷികൾ സിദ്ധരെന്ന- ല്ലല്പേതരം തൈജസകായരെല്ലാം, ___________________________________________________________________________________ 9.സർവാത്മസംതൃപ്തി=സർവ്വപ്രകാരത്തിലും തനിക്കുള്ള തൃപ്തി.ഉർവ്വീശ=ഭൂമീദേവി.'കാമധേനു'=സർവ്വവും നൽകുന്നവൾ.ദിവ്യാത്മരമ്യൻ=ദിവ്യാത്മാക്കൾക്കു രമിക്കപ്പെടുവാൻ യോഗ്യൻ.ഭൂമീദേവിക്കു ലോകഗുരുവിന്റെ സമാധിമൂലം ശരീരം വിളറിപ്പോയി.

10.ഭൂതാത്മരാം പഞ്ചമഹേശൻ=പഞ്ചഭൂതസ്വരൂപന്മാരായ മഹാദേവന്മാർ.പൃഥിവി ബ്രഹ്മാവിന്നു പീഠമാകുന്നതുപോലെ പഞ്ചഭൂതങ്ങൾ പഞ്ചമഹാദേവന്മാർക്കു പീഠങ്ങളാകുന്നു; ഇതിൽനിന്നും ആർഷാലങ്കാരകല്പനകൾ ഗ്രഹിക്കാവുന്നതാണ്. നാനാഭുതപ്രഭാമണ്ഡലർ=നാനാവിധം ഭൂതങ്ങളുടെ പ്രഭാമണ്ഡലത്തോടുകൂടിയവർ.ദേവതാചേതന=ദേവതകളുടെ ചൈതന്യം.ശ്രീദേഹം=പ്രകാശമയമായ ശരീരം.ദേവതാപ്രതിഷ്ഠകൾ നടത്തിയിരുന്ന മഹാത്മാവിന്റെ സമാധി അറിഞ്ഞു സർവ്വ മഹാദേവന്മാരും വന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/12&oldid=208842" എന്ന താളിൽനിന്ന് ശേഖരിച്ചത്