Jump to content

താൾ:Aacharyan part-1 1934.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__2__

ആവിർഭവിച്ചോ പ്രളയോഗ്രകാലം? 'ഗോവിന്ദ'നാമങ്ങൾ ജപിപ്പിനാരും 3 ഹാ!ശാരദാശങ്കരശൈലദീപ- മാശാതമിസ്രാന്ത്യവിഘാതരശ്മി, നിശ്ശേഷമയ്യോ ! വിലയിക്കമൂല-

                       മിശ്ശോകധൂമക്കൊടി കൂത്തടിപ്പൂ!				4

ശോകാന്ധനീ ഞാനധികം കറങ്ങി ലോകാന്തരത്തിങ്കലണഞ്ഞപോലെ, ആകാതിരിക്കുന്നു, പരിഭ്രമിച്ചാ- ലേകാഗ്രചിത്തത്തിനു നഷ്ടമുണ്ടാം. 5 ________________________________________________________________________________ 3. ഭാവിപ്രസാദം=ഭാവിശോഭനത്തെ കാണിക്കു ന്നതു്.ആവിർഭവിച്ചൊ=പ്രത്യക്ഷമായോ. പ്രളയോഗ്രകാലം=പ്രളയമാകുന്ന ഉഗ്രകാലം. ഗോവിന്ദനാമങ്ങൾ ജപിപ്പിൻ=ശുഭത്തിന്നുവേണ്ടി ഈശ്വരനെ ഭജിക്കുവിൻ. 4.ശാരദാശങ്കരശൈലദീപം=ശാരദാദ്രിയും ശിവഗിരിയിലേയും ദീപം;ശ്രീനാരായണഗുരു. ആശാതമിസ്രാന്ത്യവിഘാതരശ്മി= ആശയാകുന്ന ഇരുട്ടിനെ നിശ്ശേഷം നശിപ്പിക്കുന്ന തേജസ്സ്. ശോകധൂമക്കൊടി=വ്യസനമാകുന്ന ധൂമക്കൊടി,വിളക്കുകെട്ടാൽ പുകയുണ്ടാവാറുണ്ടല്ലൊ.

5.ശോകാന്ധൻ=വ്യസനംകൊണ്ട് ബോധംകെട്ടവൻ. കറങ്ങി=ചുറ്റിത്തിരിഞ്ഞു. ലോകാന്തരം=മറ്റൊരു ലോകം. വ്യസനാധിക്യത്താൽ സ്ഥൂലേന്ദ്രിയവ്യാപാരം നിന്നു മനസ്സ് സംസ്കാരവൃത്തിയിൽ എത്തിയിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/10&oldid=208839" എന്ന താളിൽനിന്ന് ശേഖരിച്ചത്