താൾ:A Malayalam medical dictionary (IA b30092620).pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്ഥാപനം


 കല ശരീരികൾക്കും ആവശ്യകമായി മഹാത്മാക്കളാലുക്തമായ അനവധിവൈദ്യ ശാസ്ത്രങ്ങളും അവയെ ഗ്രഹിച്ചുള്ള അനേക വിലാന്മാരും ഇരിക്കെ ഞാൻ ൟ ചെറിയപുസ്തകത്തെ ചമച്ചതു വൈദ്യശാസ്ത്രാഭ്യസന൦ ചെയ്യുന്ന ബാലന്മാൎക്കു ഔഷധികളുടെ സംസ്കൃതനാമങ്ങൾക്കുളള ദേശാന്തര ഭാഷാനാമഭേദങ്ങളെ വിവരിക്കുന്ന ശാസ്ത്രം ഇന്നവയെന്നു നൃണ്ണയപ്പെടുത്തി ശേഖരിച്ചു പരിശോധിച്ചു അറിയുന്നതിന്നനല്പമായ ശ്രമത്തെ ഒഴിപ്പാനുപയോഗമേന്നുദ്ദേശിച്ചാകുന്നു.

 ചല ഔഷധികൾക്കു ഒരേ പേരായുള്ള സംസ്കൃതനാമങ്ങളെ യോഗങ്ങളിൽ കണ്ടാൽ ആ നാമങ്ങളിൽ ഉൾപ്പെട്ട ഔഷധികളിൽ ഏതാകുന്നു ആ യോഗത്തിന്നുപയോഗമെന്നു ഗുണഗണാദികൾകൊണ്ടു നൃണ്ണയിപ്പാനായി ഔഷധി സാരവിവേക ചൂഡാമണിയെന്നൊരു ഗുണപാഠാകാരാദി പുസ്തകത്തെയും വേറെ ചമച്ചിട്ടുള്ളതാകുന്നു.

 ൟ പുസ്തകത്തിലെ വാക്കുകൾക്കു ചില അക്ഷരവീഴ്ച വന്നിട്ടുള്ളതും ആദ്യം ചേൎപ്പാൻ വിട്ടുപൊയതും പിന്നീടു കണ്ടുകിട്ടിയതുമായ നാമങ്ങളെ ൦രം പൃസ്തകാന്തത്തിൽ അനുബന്ധാകാരാദിയായി ചേൎത്തിരിക്കുന്നതിനാൽ ഒരുപേരു നൃണ്ണയപ്പെത്തുമ്പോൾ ആ അനുബന്ധത്തെയും കൂടി നോക്കികൊള്ളോണ്ടതാകുന്നു.


തിരുവുള്ളം രക്ഷിക്കട്ടെ എന്നു 

എൻ കൃഷ്ണപിള്ള 

റജിസ്ട്രെഷൻ ഇൻസ്പെക്ടർ

 

കൊല്ലം
൧൦൫൪ാമാണ്ടു കൎക്കടക മാസം


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/8&oldid=211124" എന്ന താളിൽനിന്ന് ശേഖരിച്ചത്