താൾ:A Malayalam medical dictionary (IA b30092620).pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക.
ശുഭമസ്തു
ജഗതീശ്വരനായ അപൂൎവ്വവൈദ്യനായിക്കൊണ്ടു

നമസ്കാരം


 ഇഷ്ട ദൈവവന്ദനപൂൎവം സമസ്തകൎമ്മങ്ങളും ആരംഭിക്കണമെന്നുള്ളതിനാൽ ഭൂഭൎത്താവായും രക്ഷകൎത്താവായും വിളങ്ങുന്ന തമ്പുരാൻ തിരുമലരടിയിണകളെ വന്ദിച്ചു ചമച്ച ൟ പുസ്തകം മഹാജനങ്ങൾ കൈക്കൊണ്ടു അവരിടെ കൃതജ്ഞതെക്കും, മുന്നം അംഗ്ലിയ വിദ്വാന്മാരാൽ കൃതമായ ഒരു ശാരീരശാസ്ത്രത്തെ കേരളഭാഷരീതിയായി ചമച്ചതു ജനോപകാരമെന്നു കല്പിച്ചു അതിന്നായിക്കൊണ്ടുള്ള എന്റെ ശ്രമത്തെ അചിരേണ സഫലമാക്കി ഇന്നും ൟ വിധം ജനോപകാരാർത്ഥം യത്നിപ്പാൻ ത്രാണിപ്പെടുത്തിയ മഹിമയേറിയ തിരുവുള്ളത്തിന്നും പാത്രമാകുംവണ്ണം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.


N. Krishna Pillay. 


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/7&oldid=211419" എന്ന താളിൽനിന്ന് ശേഖരിച്ചത്