താൾ:A Malayalam medical dictionary (IA b30092620).pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കീടഘം ഗന്ധകം

കീടജം കോലരക്കു.

കീടം ഇരിമ്പുകീടം. കീരിക്കിഴങ്ങു .

നകുലിക്കിഴങ്ങു, വിഷത്തിന്റെ മരുന്നു.

കീശ പർണ്ണി . വലിയ കടലാടി.

കീലാലം. ഇരുവേലി.

കു കുകുരം. തൂണീയാംകം.

കുകൂലകം. പടവലം.

കുക്കുടി. ഋഷഭം, ഇടവകം, ഇടമ്പിരി .

കുക്കുടം. കോഴി, മയിൽ.

കുക്കുട ശിഖാ . കുയുമ്പപ്പുല്ലു.

കുക്കുടാണ്ഡം. കോഴിമൊട്ട, മലങ്കായൻനെല്ലു .

കുക്കുഭം. കാട്ടുകോഴി. കുംകുട്ടം. എരുമക്കള്ളി. കുചന്ദനം. രക്തചന്ദനം, ചുവന്ന ചന്ദനം. കുചേലം. പാടത്താളി എന്നും, പാതാള ഗരുഡൻ എന്നും ചിലർ, പാടക്കിഴങ്ങു. കുചേലീ. പാടക്കിഴങ്ങു. കുഞ്ചിതം. മുളകു. കുഞ്ജം. ആനക്കോമ്പു. കുഞ്ജരപിപ്പലി. ആനതിപ്പലി, അത്തിത്തിപ്പലി. കുഞ്ജരം. ആന, താന്നി വൃക്ഷം. കുഞ്ജരാശനം. അരയാൽ. കുഞ്ജലം. കാടി. കുടകൻ. കുടങ്ങൽ, വല്ലാരയെന്നു തമിഴ. കുടങ്ങൽ. കുടകൻ, മുത്തിൾ, വല്ലാര. കുടചം. കുടകപ്പാല. കുടചോത്ഭവം. കുടകപ്പാലയരി. കുടചഫലം. കുടകപ്പാലയരി. കുടജം. കുടകപ്പാല, വെപ്പാലയെന്നു തമിഴ. കുടജോത്ഭവം. കുടകപ്പാലയരി. കുടംകടം. മരമഞ്ഞൾ. കുടന്നടം. പലകപ്പയ്യാനി, പയ്യാഴാന്ത, കുഴി മുത്തെങ്ങാ, ചണ്ഡക്കിഴങ്ങു. കുടമ്പുളി. പിണറിൻപുളി, ആരിയാടൻപുളി, കൊടുകൻപുളി, ആരൻപുളി. കുടരണം. ത്രികോല്പക്കൊന്ന, കുഴിമുത്തെങ്ങ. കുടരണാദിനീ. ത്രികോല്പക്കൊന്ന. കുടിലപുഷ്പിക. ചോനകപ്പുല്ലു. കുടുക്കമൂലി. കരളേകം. കുഠിമം. മാതളനാരകം. കുഠേരകം. തുളസി, കഞ്ജകം. കുണി. പൂവരശു. കുണ്ഡലീ. കാക്കപ്പനിച്ചം, അമൃത. കുത്സിതാംഗം. കടമ്പു. കുഥം. കുശ, വീരവാളിപ്പട്ടു. കുദളീ. നിലകാട്ടെള്ളു. കുദുംമ്പികം. കരുന്തുമ്പ. കുദ്ദാലം. കാഞ്ചനമരം, ലന്തമരം. കുധ്രചൂർണ്ണം. കൽച്ചുണ്ണാമ്പു. കുനടി. മനയോല. കുനാശകം. കൊടുത്തുവ. കുനിക്കാമ്പുറ്റു. കരികിമണ്ണ. കുന്ദം. കുരുണപ്പൂവു, കുരുക്കുത്തിമുല്ല. കുന്ദശാഖാ. കൊടുത്തുവ. കുന്ദു. കുന്തുരുക്കം. കുന്ദുരു. കുന്ദുരുക്കം. കുന്തുരുകി. ഈന്തൽ, മല ഈന്തലിനും പറയും. കുന്ദുരുഷ്കം. കുന്തുരുക്കം. കുന്നി. ഇരുട്ടിമധുരത്തിൻ ഒരു വകഭേദം. കുന്മഷം. കാടി. കുന്മാൻ. ഇടവകം, ഇടമ്പിരി. കുന്മാഷം. കുമ്മായം. കുപലം. ലന്തമരം. കുപ്പമേനി. കൊഴിപ്പുണ്ടന്ന തമിഴ, പൂച്ചമയക്കി. കുപ്പവേള. ഒരു മാതിരി കക്കാ. കുബേരകം. പൂവരശു. കുബേരാക്ഷി. ക്കൊടിക്കഴല, കഴഞ്ചി. കുബേലാ. പാതിരി. കുമാരകം. നീർമാതളം. കുമാരവാഹി. മയിൽ. കുമാരിക. കറ്റാർവാഴ, ചെറുകുഞ്ഞി. കുമാരി. കറ്റാർവാഴ, ചെറുകുഞ്ഞി. കുമിഴു. കുമിഴി മരം. കുമുദം. വെളുത്ത ആമ്പൽ, ഒരു വക കുമ്പിൾ. കുമുദകന്ദം. ആമ്പൽക്കിഴങ്ങു. കുമുദബന്ധു. കർപ്പൂരം. കുമുദബാന്ധവൻ. കർപ്പൂരം. കുമുദികാ. കുമ്പിൾമരം. കുമുദിനി. കർപ്പൂരം. കുമുദേശൻ. കർപ്പൂരം. കുമ്പിൾമരം. കുമിഴ എന്നും പറയും.കുംഭകം. നാഗദന്തി. കുംഭം. ത്രികോല്പക്കൊന്ന, ചിവത എന്നു തമിഴ. കുംഭാ. വെൺകുന്നി. കുംഭി. കുമ്പിൾ മരം, ആന. കുംഭിക. നീർച്ചീര. കുംഭികാ. പാതിരി

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/21&oldid=213191" എന്ന താളിൽനിന്ന് ശേഖരിച്ചത്