താൾ:A Malayalam medical dictionary (IA b30092620).pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കറ്റടിനായകം. കറ്റടിശം എന്നൊരു പക്ഷം, കട്ടിച്ചന്ന്യായം എന്നും ചിലർ.
കറ്റാർവാഴ. കറ്റാഴ, കറ്റാവാഴ.

കാ.

കാകചിഞ്ചാ. കുന്നി.
കാകജ്വഹ്വാ. കുറുച്ചൂലി.
കാകതിക്താ. കുറുച്ചൂലി, കാക്കത്തൊണ്ടി.
കാകതിന്ദുകം. . കാക്കപ്പനിച്ചം.
കാകനന്ദികാ. കുന്നി.
കാകനാസികാ. മേന്തോന്നി.
കാകജംബു. നീലഞാവൽ.
കാകനി. മഞ്ചാടി, കവടി.
കാകപർണ്ണി. കാട്ടുപയറു.
കാകപീലുക. കാക്കപ്പനിച്ചം.
കാകമാചി. കരിന്തകാളി, മണത്തക്കാളി, കരിവേപ്പു.
കാകമുല്ലം. കാട്ടുപയറു.
കാകമുല്ലാ. ചെറുവിടക്കോൽ.
കാകമുഷ്ടികാ. കാഞ്ഞിരം.
കാകശ്രേഷ്ടാ. അടകൊതിയ൯.
കാകാംഗീ. മേന്തോന്നി.
കാകാദനീ. ചെടുപുന്നയരി, കാക്കത്തൊണ്ടി.
കാകാണ്ഡോല. ചെരുപ്പടിപ്പയ൪.
കാകീ. തുവര.
കാകുളകം. പൂവരശു.
കാകുളി. കർക്കടകശൃംഗി.
കാകേന്ദു. കാക്കപ്പനച്ചം.
കാകോണ്ഡോല. വേട്ടങ്ങപ്പയറു.
കാകോദുംമ്പരികാ. കാട്ടത്തി, പേയത്തി, കറുത്തകുന്നി.
കാകോളീ. കാകോളിതന്നെ.
കാകോളിദ്വയം. കാകോളിയും, ക്ഷീരകാകോളിയും.
കാക്കജംബു. നിലഞാവൽ.
കാക്കപൊന്നു. അഭം, പഴമാനം, ഭൂമിയുടെ ധാതുക്കളിൽ ഒന്ന്.
കാചസ്ഥാലി. പാതിരി.
കാചാവു. കായാവു എന്നും പറയും.
കാഞ്ചനപ്പൂവു. മലമന്താരപ്പൂവ്.
കാഞ്ചനം. ഉമ്മം, മലമന്താരം, പൊന്നു, മല്ലിക.
കാഞ്ചനാഹ്വയം. ഉമ്മത്തു, നാഗപ്പൂമരം.
കാഞ്ചനീ. മഞ്ഞൾ. മഞ്ഞപ്പാല.
കാഞ്ചകാ. കാടി.
കാഞ്ഞിരം. തമിഴിൽ എട്ടി എന്നു പറയും.
കാട്ടത്ത്റ്റി. പേയത്തി.
കാട്ടപ്പ. പുറങ്കൈനാറി എന്നും പറയും.

കാട്ടാവണക്കു. കടലവണുക്കെന്നൊരു പക്ഷം.
കാട്ടുതുളസി. കാട്ടുരൂത്താവും.
കാട്ടുമുരിങ്ങ. മാവിലങ്കം എന്നു തമിഴിൽ.
കാട്ടുവെള്ളരി. പേക്കുമ്മട്ടി.
കാണം. മുതിര, കൊള്ളേന്നു തമിഴിൽ.
കാണ്ഡം. ഇരുവേലി.
കാണ്ഡേക്ഷു. ആറ്റുദർഭ, വയച്ചുള്ളി.
കാത്തു. കാശിക്കട്ടി.
കാദംബം. കടമ്പിൻപൂവു.
കാദളം. വാഴക്കാ.
കാനകവാഴ. കനകവാഴ, ഒരുവക ചീര.
കാനനമല്ലി. കാട്ടുമുല്ല.
കാന്താ. ഞാഴൽ.
കാന്തം. സൂർയ്യകാന്തം, ചന്ദ്രകാന്തം, അയസ്താന്തം.
കാന്തസീന്ധൂരം. അയസ്താന്തം നീറ്റി ഉണ്ടാക്കുയ ഭസ്മം.
കാന്താരകം. ൟഴക്കരിമ്പു.
കാന്താരം. ൟഴക്കരിമ്പു നീലക്കരിമ്പു.
കാന്താരി. കാന്താരിമുളകു.
കാപോതം. വേങ്ങവെർ, കൂട്ടിച്ചമച്ച ഉപ്പു, കാപോതാഞ്ജനം.
കാപോതാഞ്ജനം. കാപോതം നോക്കുക.
കാമിനീ. ഇത്തിൾക്കണ്ണി.
കാമുകം. കുരുക്കുത്തിമുല്ല, ഞാഴൽ.
കാമ്പില്യം. കമ്പിപ്പാല.
കാംബോജി. കുന്നി, പെരിങ്കാണം, കാട്ടുഴുന്നു.
കായം. സോമനാതികായം, പെരിങ്കായം.
കായൽ. ഇല്ലി, മുള.
കായസ്ഥാ. കടുക്കാ, കാകോളി.
കായാമ്പു. കാചാവു എന്നും, കാഞ്ഞാമ്പു വ എന്നും പറയും.
കാരം. പൊൻകാരം, തുവച്ചിലക്കാരം, പട്ടിക്കാരം, പർപ്പടകക്കാരം, ചീനക്കാരം, ചവർക്കാരം, ഇത്യാദി.
കാരംഭ. ഞാഴൽ.
കാരംഭി. പുല്ലാന്നി.
കാരവല്ലി. പാവൽ, കയ്പയില.
കാരലതിലാ. കയ്പ.
കാരവി. കാട്ടുപാവൽ, ചതകുപ്പ, കരിഞ്ചീരകം, പെരുങ്കായമരം, ഞെരിഞ്ഞൻ പുളി, അയമോദകം എന്നുമൊരുപക്ഷം.
കാരവീജം. അയമോദകം, ഓമം.
കാരവെല്ലം. പാവൽ, കാക്കക്കൊടി.
കാരഹൃം. കരിഞ്ചീരകം.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/19&oldid=211121" എന്ന താളിൽനിന്ന് ശേഖരിച്ചത്