താൾ:A Malayalam medical dictionary (IA b30092620).pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦


കരമർഭ്ഭകം. പെരിങ്കളാവു.
കരംഭ൦ ഉന്ദത്ത. ഇത്തിമാരണി, ചെറുതേക്കു.
കരയാമ്പുവു. കിരാമ്പു.
കരവീരം. കണവീരം, കൈപ്പ.
കരഹാടകം. താമരക്കിഴങ്ങു മലങ്കാര.
കരാവി. കരിഞ്ചീരകം.
കരാളം. കരിഞ്ചീരകം.
കരിങ്കൂവളം. കുറുത്തതാമര, നീലത്താമര.
കരിങ്കുടങ്ങൽ. കരന്തകാളി.
കരിന്തുളസി. കൃഷ്ണതുളസി, കറുത്തതൃത്താവെന്നും പറയും.
കരിപിപ്പലി,. അത്തിത്തിപ്പലി.
കരികിലാഞ്ചി,. ഒരു വള്ളി.
കരീരം. അഗസ്ഥിവൃക്ഷം, കൂവളം, ഇല്ലിക്കൂമ്പു.
കരിന്തകാളി. കറുത്തകുടക൯ കരിങ്കുടങ്ങൽ.
കരുംകുറുഞ്ഞി. ചിറുകുറിഞ്ചാ.
കർക്കടക. കർക്കടകശൃംഗി.
കർക്കടി. വെള്ളെരിക്കാ നായ്ക്കരുണ.
കർക്കടകി. കർക്കടക്ശൃംഗി.
കർക്കന്ധു. പെരുംതുടരി, ഇലന്തമരം.
കർക്കരി. വെള്ളെരി.
കർക്കശച്ശദം. പടോലം.
കർക്കശം. പെരുംപീരം, കമ്പിപ്പാൽ.
കർക്കാരു. ഒടാ, കുമ്പളം, കക്കരിക്കാ, വെള്ളരി.
കർക്കോടകം. കൂവളം കരിമ്പു.
കർച്ചൂരം. കച്ചോലം.
കർണ്ണഫലം. ഞെരിഞ്ഞിൽ.
കർണ്ണികാരം. കൊങ്ങു, കൊന്ന, പഴമുണ്പാല, വേങ്ങ.
കർണ്ണികാ. താമരപ്പൂവിലെ മൊട്ടു.
കതൃണം. ചുണ്ട.
കർദ്ദമജം. ആമ്പൽ, താമര.
കർദ്വീ. എലത്തരി.
കർപ്പരാളം. മലയുക.
കർപ്പരി. ഒരുവക രസാഞ്ജനം. ലോഹപാത്രത്തിൽ മരമഞ്ഞൾകൊണ്ടു കഷായം വെച്ചു ചമച്ചതു.
കർപ്പാസം. പഞ്ഞി.
കർപ്പാസി. പഞ്ഞിമരം.
കർപ്പൂരം. പച്ചകർപ്പൂരം ചൂടൻകർപ്പൂരം.
കബ്ബരം. മഞ്ഞപ്പാഷാണം, പൊന്നു, ഇരുവേലി.
കർമ്മാർമ. ഇല്ലി.
കർമ്മമ്ഫലം. ജോനകനാരങ്ങാ.
കർമ്മസാക്ഷി. എരിക്കു.
കർഷഫലം. താന്നിമരം താന്നിക്കാ.
കലയം. ഉതിമരം.

കലശം. പതിമുകം.
കലശി. ഓരില, മൂവില.
കലാനിധി. കർപ്പൂരം.
കലാപൻ. കർപ്പൂരം.
കലാപാ. മയിൽപ്പീലി.
കലാപി. മയിൽ.
കലാവിദ്ദ്യൂത്ത. മനയോല.
കലികൻ. നീർക്കോഴി.
കലിംഗം. കുടകപ്പാലയരി.
കലിഭൂമം. താന്നിവൃക്ഷം.
കലിമാരകം. ആവിമരം.
കലിവൃക്ഷം. താന്നിമരം.
കലിഹരി. മേന്തോന്നി.
കലിക്ഷുദ്രാ. കണ്ടകാരി, കണ്ടൻകത്തിരി.
കല്ക്കണ്ടം. പനങ്കർക്കണ്ടിനും ചീനകക്കണ്ടിനും പറയും.
കല്ത്താമര. ഓരിലത്താമര, കല്ലിലുണ്ടാകുന്ന താമര.
കല്പിതം. പൊന്നുമത്തു.
കൽഹാരം. ചെങ്ങഴനീർപ്പൂവ, ആമ്പൽ, ചെന്താമര.
കല്യാ. കടുക്കാ.
കവരം. ഉപ്പുരസം.
കവരീ. നായർവെണ്ണ.
കവിത്യൿ. കിലുകിലുപ്പ.
കശകശ. കറുപ്പുണ്ടാകുന്ന തൈയുടെ പുട്ടിൽ.
കശേരുകം. താമർ, കഴിമുത്തെങ്ങാ.
കശേരു. കഴുമുത്തങ്ങാ.
കശ്മീരജന്മാവു. കുങ്കുമപ്പുവ.
കഷ്ടഗന്ധം. പെരുമരം.
കഷ്ടഫലം. താന്നി.
കഷായഫലം. നെല്ലിക്കാ.
കഷായം. മെഴുകു.
കസ്തൂരിക. കസ്തൂരി'.
കസ്തൂരി. മൃഗത്തിൽനിന്നെടുക്കുന്ന സുഗന്ധമുള്ള വസ്തു.
കസ്ഫടീ. കാകോളി.
കളധൌതം. വെള്ളിയും, പൊന്നും.
കളംമ്പി. വശളച്ചീര.
കളമം. കളപ്പാലിച്ചാലി.
കളംബു. വെള്ള.
കൾഫലം. കുമ്പിൾമരം കാരക്കുരു.
കളായം. വട്ടച്ചണായി, കടലക്കാ.
കള്ളി. കള്ളിപ്പാല, ഇലക്കള്ളി, ചതുരക്കള്ളി, ഇത്യാദി.
കറുക. അറുകൻപുല്ലെന്നും പറയും.
കറുത്തപായിപ്പയറു. കറുത്ത ചെറുപയറു.
കറുപ്പു. അഫിയൻ എന്നും പറയും .
കറ്റടിശം. ചെങ്കൊറണ്ടി, ഏകനായകഭേദം.


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/18&oldid=211120" എന്ന താളിൽനിന്ന് ശേഖരിച്ചത്