താൾ:A Malayalam medical dictionary (IA b30092620).pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുകണ്ടകാരികാ. കണ്ടകാരി, കണ്ടൻകത്തിരി.
കണ്ടകീ. ഞെരിഞ്ഞിൽ, ചെറുവഴുതിന.
കണ്ടകീഫലം. പ്ലാവുവൃക്ഷം.
കണ്ടങ്കത്തിരി. ധാവനി കണ്ടകാരി എന്നു പക്ഷം.
കണ്ടശർക്കര. കല്ക്കണ്ടം.
കണ്ടശല്മലീ. മുള്ളിലവു.
കണ്ഡകരീ. നായ്ക്കുരുണ.
കണ്ഡരാ. നായ്ക്കുരുണ.
കതകം. തേറ്റാമ്പരൽ.
കതകഫലം. തേറ്റാമ്പരൽ.
കർത്തണം. പുത്തരിച്ചുണ്ട, ചുണ്ട.
കദം. മുത്തെങ്ങാ.
കദംബകം. കടുകു.
കദംബപുഷ്പി. വെള്ളാമ്പൽ, നീർക്കടമ്പു, കടുകു മുത്തെങ്ങാ.
കദരം. വെളുത്തകരിങ്ങാലി.
കദളീ. കരിങ്കദളി വാഴ, കദളിപ്പൂവു.
കദളിക്കിഴങ്ങു. കദളിവാഴമാണം, കദളികന്ദം എന്നും പറയും.
കനകം. പ്ലാശു, ഉന്മത്തം, പൊന്നു, പുഷ്പകാസീസം.
കനകവാഴ. കാനകവാഴ, ഒരുവകചീര.
കനകദലം. ഉമ്മത്തില.
കനകക്ഷീരി. മലയെരിമ, എരിമക്കള്ളി.
കനകാഹ്വയം. ഉമ്മത്തു.
കനൽ. കൊടുവേലി.
കന്ദം. ചേന, താമരക്കിഴങ്ങു, എല്ലാ വക കിഴങ്ങിനും പറയും.
കന്ദരാളം. പൂവരശു, കല്ലാൽ, മലയുഗ.
കന്ദാരം. പേരാൽ, താമരക്കിഴങ്ങു.
കന്ഡരം. മുത്തെങ്ങാ.
കന്നാരം. ഒരങ്ങാടി മരുന്നു കന്നാരം തന്നെ.
കന്മതം. പാറപൊട്ടിപ്പുറപ്പടുന്ന മദം.
കന്ന്യാ. കറ്റാർവാഴ. ഞാഴൽ.
കന്ന്യകാപുടം. പേരേലം.
കപാലികാ. പിച്ചകം.
കപികച്ശു. നായ്ക്കുരുണ.
കപികാ. നായ്ക്കുരുണ.
കപിത്വൿ. കിലുകിലുപ്പ.
കപിത്ഥഫലിനീ. വിളാമ്പശ.
കപിത്ഥം. വിളാമരം.
കപിലാ. ഇരുവിള്ളുമരം അരേണുകം.
കപിലോല. അരേണുകം.
കപിവല്ലി. അത്തിത്തിപ്പലി.
കപിപ്രിയം. വിളാർ.
കപിശം. സാംപ്രാണി.
കപിലോഹം. പിച്ചള.
കപിശീർഷകം. ചായില്യം.
കപിപിണ്വാകം. കണ്ടിവെണ്ണ.
കപിലം. കണ്ടിവെണ്ണ.

കപിചൂഡം. വെളുത്തപേരാൽ, കല്ലാൽ.
കപീതനം. അമ്പഴം, പൂവരശു, കല്ലാൽ, നെന്മേനിവാക.
കപീലു. പൻച്ചി.
കപേവാസം. വെളുത്തപേരാൽ.
കപോതനന്ദനം. അഞ്ജനകുല്ലു.
കപോതം. താറുതാവൽ മാടപ്രാവു.
കപോയാമുനം. രസാഞ്ജനം.
കപോതാംഘ്രീ. പവിഴക്കൊടി, മാഞ്ചി.
കപോതവർണ്ണം. ചിറ്റേലം.
കപോതപംകം. തകരം, അടക്കാമണിയൻ.
കഫം. കടൽനുര, കടൽനാക്ക, എന്നും പറയും.
കബരീ. നായർവെർണ്ണ, പെരുങ്കായമരം, പാൽതുത്ഥം, അരേണുകം.
കമനീയം. ചെമ്പകം.
കമലം. താമരപ്പൂവു, താമരവളയം, ഇരുവേലി.
കമലബന്ധു. എരിക്കു.
കമലലോചനം. കെഞ്ചീര.
കമലോത്ഭവരജസ്. താമരയല്ലി.
കമലോത്തരം. കയുമ്പപ്പൂവു.
കം. ഇരുവേലി.
കംപളം. കരുമ്പടം.
കംപില്യകം. കമ്പിപ്പാല.
കംപില്യാ. കമ്പിപ്പാല.
കംബു. ശംഖ.
കംബുകം. കവുങ്ങു.
കമ്മട്ടി. കടലാവണക്കു.
കംസാസ്ഥി. വെള്ളേടു.
കൻ. മയിൽ, കൊടുവേലി, എരിക്കു.
കയസ്ഥാ. കാകോളി, കാട്ടുതൃത്താവു, കടുക്കാ.
കയ്യന്ന്യം. കൈതോന്നി എന്നും പറയും കയ്യാന്തകര എന്നു തമിഴ കഞ്ഞുണ്ണി എന്നു വടക്കൽ.
കയ്പ്പ. പടവലത്തിനും പറയും.
കര. ഉതി.
കരകം. താളിമാതളം, മാതളനാരകം, മാവ.
കരകവല്ലഭ. നെയ്യുണ്ണി.
കരകാമ്ലം. മാതളം, അമ്പഴം.
കരക്കാഞ്ഞിരം. കീരിയാത്തു.
കരഘാടാ. മലങ്കാര.
കരച്ചുള്ളി. മലങ്കാര.
കരജം. ആവിൽവൃക്ഷം, പുലിച്ചിവടി, പുങ്ങു.
കരഞ്ജം. പുങ്ങു, ആവി.
കരഞ്ജയുഗ്മം. ഉഞ്ഞും, ആവിയും.
കരഞ്ജഭേദം. ആവിൽ.
കരണ്ഡം. പെരുമരം.
കരതം. മാതളനാരകം.
കരന്തകാളി. കരിങ്കൊടങ്ങൽ.


"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/17&oldid=211115" എന്ന താളിൽനിന്ന് ശേഖരിച്ചത്