താൾ:A Malayalam medical dictionary (IA b30092620).pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അവ്യണ്ഡാ. നായ്ക്കുരണ.

അവ്യഥാ. കടുക്കാ, ഓരിലത്താമര.

അശിരൻ. ഏരിക്കു, കൊടുവേലി.

അശിരം. വൈരക്കല്ലു.

അശോകം. അശോകവൃക്ഷം,കടുകു രോഹണി, കന്മതം

അശ്മകം. കന്മതം.

അശ്മഗർഭം. മരതകം.

അശ്മജം . കന്മതം

അശ്മദുഘാ. കന്മതം.

അശ്മന്തകം. കല്ലൂർവഞ്ചി, കൊങ്ങുമന്താ രം.

അശ്മപുഷ്പം. ചേലയകം, സാംപ്രാണി എന്നു പറയും

അശ്മഭിൽ . കല്ലൂർവഞ്ചി.

അശ്മഭേദം. കല്ലൂർവഞ്ചി, പാഷാണഭേദി

അശ്മര്യം . കന്മതം.

അശ്മസാരം . ഇരിമ്പു

അശ്മാരി. പാക്ഷാണ ഭേദി.

അശ്വകർണ്ണകം. വെണ്മരുതു, വെളുത്ത അകത്തി, മുളപ്പുമരുതു

അശ്വഗന്ധം. അമുക്കിരം,അമുക്കിറാ എന്നു തമിഴ.

അശ്വഘ്നം. പേരാൽ

അശ്വത്ഥം. അരയാൽ

അശ്വം . കുതിര.

അശ്വമാലിക. തുളസി

അശ്വാരോഹാ. അമുക്കിരം.

അഷ്ടാപദം . പൊന്നു.

അഷ്ടാപദി . കാട്ടുമുല്ല.

അഷ്ടീല . കുടകപ്പാല

അസനം . വേങ്ങ.

അസഞ്ജാതരസം . കുരുന്നില.

അസാരം . വാഴ, ആവണക്കു

അസിതാ . അമരി, കറുപ്പു, അഫീൻ.

അസിപത്രം. കരിമ്പു.

അസുരി. കറുത്ത കടുകു.

അസ്പൃശി . കണ്ടകാരിവഴുതിന, കണ്ടക ത്തരി എന്നും ചിലർ.

അഹർപ്പതി . എരിക്കു

അഹസ്കരൻ . എരിക്കു.

അഹസ്ഫതി . എരിക്കു.

അഹി . എരിക്കു, ഈയ്യം.

അഹികേസരം. നാഗപ്പൂവ.

അഹിഫേനം . കറുപ്പു

അഹിഭുക് . മയിൽ.

അഹിമാരകം. ഗരുഡക്കൊടി.

അഹേരു. ശതാവരി.

അളർക്കം. വെളുത്ത എരിക്കു, മന്താരം.

അളൂപം. ചേമ്പു.

അക്ഷതം. മലർ, യവനെല്ലു, ഉണക്കലരി

അക്ഷതികം. നൂൽപ്പരുത്തി.

അക്ഷതൈലം . താന്നിക്ക എണ്ണ.

അക്ഷം. താന്നിമരം, രുദ്രാക്ഷം.

അക്ഷമണി. രുദ്രാക്ഷക്കായ

അക്ഷിഭേഷജം . വെളുത്തപാച്ചോറ്റി.

അക്ഷീബം. മുരിങ്ങമരം, കടലുപ്പു.

അക്ഷീരം. മുളവെണ്ണ.

അക്ഷോടം . മലഉക.

അഴിഞ്ഞിൽ . അംകോലം.

അക്ഷോളം . മക്കോളം

ആ.


ആകർഷകം . കാന്തക്കല്ലു.

ആകർഷം . കാന്തക്കല്ലു.

ആകാശഗരുഡൻ. ഗരുഡക്കൊടി, പേയത്തി എന്നും ചീന്തിൽ എന്നും കൊ ല്ലൻ കോപയെന്നും തമിഴിൽ പറയും.

ആകുലി . ആവിമരം, ആവീരമരം.

ആകുല്യം .ആവിക്കുരു, ആവീരക്കുരു.

ആഖനികം . പന്നി.

ആഖു. ദേവതാളി

ആഖുകർണ്ണികാ.എലിച്ചെവിയൻ.

ആഗതപുഷ്പി . മേന്തോന്നി

ആഘാതം. കടലാടി

ആജം.ഉരുക്കനൈ ആട്ടിൻപാൽ.

ആജീവകഫലം.പേയത്തി.

ആജ്യം . ഉരുക്കുനൈ

ആഞ്ജിലി . അയനിമരം.

ആടരൂഷം . ആടലോടകം

ആട്ടകം. പീരപ്പെട്ടി.

ആട്ടുകൊട്ടപ്പാല . ആടുതൊടാപാല, ആടുതീണ്ടാപ്പാല.

ആട്ടുനാറി വേള . വേള എന്നും പറയും

ആഢകി . തുവരപ്പയറു, കാട്ടുപയഠു.

ആണ്ടാൽ. ഇല്ലിക്കൂമ്പു

ആതഞ്ചനം. ലോഹാദികൾ നീറ്റുന്ന പൊടി

ആത്മഗുപ്താ . നായ്ക്കുരുണ.

ആദിത്യൻ. എരിക്കു.

ആദിത്യഭക്താ. ഓരിലത്താമര.

ആദിത്യവല്ലി.വെളുത്തഉഴിഞ്ഞ

ആനച്ചുവടി . ആനയടിയൻ, കൂഞ്ഞിരിക്കാ

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/12&oldid=212976" എന്ന താളിൽനിന്ന് ശേഖരിച്ചത്