ആചാൎയ്യൻമാൎക്കു ചേരാത്ത പ്രവൃത്തി: അവൻ അവൾക്കു കൂട്ടുപോയി: ഇനിക്കു സഹായിച്ചു, നിനക്കു നന്നായി.
൧൯൮. ഈ വക പദങ്ങളിൽ പലതും ത്രിതിയയിൽ സംബന്ധിക്കുമെന്നു ൧൯൦-ാം സൂത്രത്തിൽനിന്ന അറിഞ്ഞുകൊള്ളാം എന്നാൽ അല്പഭാവഭേദം ഉണ്ടു: ദൃ-ന്തം; 'ഇന്ദ്രനോടു തുല്ല്യൻ' എന്നു പറയുന്നതിൽല്ക്കാലം നിശ്ചയിക്കുന്ന അഭിപ്രായം ആകുന്നു. 'ഇന്ദ്രന്നു തുല്ല്യൻ' എന്നു പറയുന്നതു മനസ്സിൽ മുൻപെ തന്നെയിരിക്കുന്ന അഭിപ്രായത്തെക്കാണിക്കയാകുന്നു, 'എന്നൊടു ദോഷം ചെയ്തു' എന്നു എന്നോടു നേരെ ചെയ്തിട്ടുണ്ടെങ്കിലെ പറയാവു. 'ഇനിക്കു ദോഷം ചെയ്തു, എന്നുള്ളതു എന്റെ വസ്തുവക മുതലായിട്ടുള്ളവയോടു ചെയ്താലും പറയാം, എന്നെച്ചെയ്ക' എന്നു പറഞ്ഞാൽ ഞാൻ ക്രിയയുടെ കൎമ്മം ആകും. 'എന്നോടു ചെയ്ത, എന്നു പറയുന്നതു ഞാൻ കൂടെ ഉള്ളപ്പോൾ എന്റെ നേരെ നോക്കിച്ചെയ്യുന്നതിനെക്കുറിച്ചെ ആവു. 'ഇനിക്കു ചെയ്ത എന്ന പറയുന്നതിൽ ആ ക്രിയയുടെ ഫലം ഇനിക്കു വന്നു സംഭവിക്കയെന്നു അൎത്ഥം വരും. 'രാജാവിനോടു ബോധിപ്പിക്ക ' എന്നു രാജാവിനെക്കണ്ടു ബോധിക്കുംപോഴെ പറയാവു. 'രാജാവിനെ ബോധിപ്പിക്ക എന്നു എഴുത്തു മുഖാന്തരം ചെയ്യുംപോഴും പറയാം. 'അവനെ സഹായിക്ക, എന്നു പറയ്ന്നതു അവൻ ചെയ്യുന്ന വേലയിൽ സഹായിക്കുമ്പോൾ ആകുന്നു. അവന്നു സഹായിക്ക എന്നു പറയുന്നതു അവന്റെ ഉപകാരത്തിന്നു സഹായിക്കുമ്പോൾ ആകുന്നു.
൧൯൯. സമം കൂട്ടുന്നതിൽ ചതുൎത്ഥിവരും: ദൃ-ന്തം; 'അതിന്നു ആനെക്കു ഭാരം ഉണ്ടു' എന്നു പറഞ്ഞാൽ ആന പിടിച്ചാൽ ഇളകാത്ത ഭാരം ഉണ്ടു എന്നു അൎത്ഥം. 'അവന്നു ആനെക്കു ബലം ഉണ്ടു എന്നു പറഞ്ഞാൽ ആനയൊടു ഒപ്പംബലം ഉണ്ടെന്നു അൎത്ഥം, ഇനിക്കു അകാൎയ്യം പ്രയാസമാകുന്നു, എന്നു പറഞ്ഞാൽ എന്നാൽ സാധിക്കുന്നതിന്നു പ്രയാസമെന്നു അൎത്ഥം.
൨൦൦. ഇത്രനേരമെന്നു കുറിക്കുന്ന സമയവും ഇന്നതിനിടയിൽ എന്നു കാണിക്കുന്ന സമയവും ചതുൎത്ഥിയിൽ വരും: ദൃ-ന്തം; 'ഒരു നാഴികെക്കു ഇളവുണ്ടു. ഒരു വിനാഴികെക്കു (ഇടയിൽ) നീ വരണം. ഒരു മാസത്തിന്നു വേണ്ടുന്ന കോപ്പുകൾ കൂട്ടെണം: കഴിഞ്ഞ വെള്ളത്തിന്നു വന്നു' ഇങ്ങനെ പ്രയോഗിക്കുന്നതിൽ വിഭക്തി രൂപം കൂടാതെയും നടപ്പുണ്ടു. ദൃ-ന്തം; 'ഞാൻ ഒരാഴ്ച അവിടെ പാൎത്തു: കുഭകൎണ്ണന്നു ആറുമാസം ഉക്കം ഉണ്ടു.'
പഞ്ചമി
൨൦൧. ക്രിയയുടെ കാരണമായിരിക്കുന്ന പൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |