താൾ:A Grammer of Malayalam 1863.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൩
ചതുൎത്ഥി

൧൯൧. ഒരു ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിൽ വരും:ദൃ_ന്തം, 'ഇന്നലെ ഇനിക്കു വിതെച്ചു, പോയി എങ്കിൽ ഉടയക്കാരന്നു പോയി, പറമ്പിനു വേലി കെട്ടി. ൧൯൨. ക്രിയയുടെ നിമിത്തകാരണായിരിക്കുന്ന പൊരുൾ ചതുൎത്ഥിയിൽ വരും :ദൃ_ന്തം, 'പെരുനാളിനു പോയി' ക്രിയയുടെ നിമിത്ത കാരണമായിട്ടു കൎത്താവു ഭവിക്കുന്ന പൊരുൾ ആയിട്ടു വേണ്ടിയെന്നവയോടു ചേൎന്നു ചതുൎത്ഥിയിൽ വരും:ദൃ_ന്തം, 'ഇനിക്കായിട്ടു നീ ഒരു വാക്കു പറയണം. നിനക്കു വേണ്ടി അവൻ അതു ചെയ്തു.' ൧൯൩. സ്ഥലം മാറ്റം കാണിക്കുന്ന ക്രിയകളോടു ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിലാകും :ദൃ_ന്തം, 'ഞാൻ നിരണത്തിനുപോയി.' ൧൯൪. 'കൊടുക്കു' എന്ന പൊരുൾ ഉള്ള ക്രിയകളോടു ആ ക്രിയയുടെ ഫലം ചേരുന്ന പൊരുൾ ചതുൎത്ഥിയിൽ സംബന്ധിക്കും :ദൃ_ന്തം, 'ഞാൻ അവന്നു ഒരു പുസ്തകം കൊടുത്തു'

൧൯൫. ഉണ്ട, ഇല്ല, എന്ന ക്രിയകൾക്കും ഭവിക്ക, ഉണ്ടാക, എന്നവ മുതലായിട്ടു അവയോടു അൎത്ഥം ഒക്കുന്ന മറ്റു ക്രിയകൾക്കും ഉടമ പ്രഥമയിൽ വരുംപോൾ ഉടയതു ചതുൎത്ഥിയിൽ വരും :ദൃ_ന്തം, 'ഇനിക്കു മനസ്സുണ്ടു, അവന്നു (ഉള്ളതു) കോപകമാകുന്നു, ദുഷ്ടന്മാൎക്കു ദോഷം ഭവിക്കും.'

൧൯൬. രണ്ടു വസ്തുതകൾ തമ്മിൽ ഉള്ള അവസ്ഥാഭേദത്തെയും ഉടപ്പത്തിന്റെ വിവരത്തെയും അറിയിക്കുന്നതിൽ ചതുൎത്ഥിവരും : :ദൃ_ന്തം, 'ജില്ലക്കോട്ടു അപ്പിൽകോട്ടിന്നു കീഴാകുന്നു, യാകോബു ലാബാന്നു ഒരു മകനായിരുന്നു.' ൧൯൭. സമത്വത്തെയും വ്യത്യാസത്തെയും അടുപ്പത്തെയും അകലത്തെ യും ചേൎച്ചയെയും വിരോധത്തെയും സഹായത്തെയും മറ്റും കാണിക്കു ന്ന പദങ്ങളോടു സംബന്ധിക്കുന്ന നാമങ്ങൾ ചതുൎത്ഥിയിൽ‌ വരും :ദൃ_ന്തം, 'ശിംശോന്നു ശരിയായീട്ടു ഒരു ശക്തിമാനും ഇല്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/98&oldid=155285" എന്ന താളിൽനിന്ന് ശേഖരിച്ചത്