താൾ:A Grammer of Malayalam 1863.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൭൧

വൻ എന്നെ അടിച്ചു, ദോഷി ഗുണവാനെ പകെക്കുന്നു.'

൧൮൧. അകൎമ്മക ക്രിയയോടു അൎത്ഥം ചേരുന്ന നാമം ആ ക്രിയെക്കു കൎമ്മമായി വരുന്നതാകകൊണ്ടു അങ്ങനെ വരുമ്പോൾ അതു ദ്വിതീ യയിലായിരിക്കും. ദൃ_ന്തം, ' യഹൂദസ്കറിയോത്തു ദുൎമരണം മരിച്ചു; രാഗം പാടുക,ഓട്ടം ഓടുക, വാക്കു പറക.' കനെപ്പു മണക്ക.

൧൮൨. മനോവികാരത്തിന്റെ ഉടയതു ചതുൎത്ഥിയിലായിരിക്കുമ്പോൾ അതിന്റെ കൎമ്മം ദ്വിതീയയിൽ സംബന്ധിക്കും. :ദൃ_ന്തം, 'മൃഗങ്ങൾക്കു മനുഷ്യനെ ഭയമുണ്ടു, ഇനിക്കു അവനെ വെറുപ്പാകുന്നു'

൧൮൩. ംരം വിഭക്തിക്കു നിൎലിഗംനാമങ്ങളിലും പ്രത്യേകം നിൎജ്ജീവ പൊരുളുകളിലും അന്തരമായിട്ടു ആകുന്നു. അധിക പ്രയോഗം :ദൃ_ന്തം, 'അ വൻ പുസ്തകം വായിച്ചു' നിൎജ്ജീവപൊരുളായ പുസ്തകത്തിനു 'വായിക്കു ക' എന്നുള്ള ക്രീയ ചെയ്വാൻ കഴിയാത്തതാകകൊണ്ട് ഇങ്ങനെയുള്ള പ്രയോഗത്തിൽനിന്ന് വിവരക്കേടിന്നു ഇടയില്ല. എന്നാൽ നിൎലിംഗനാമം വാക്യത്തിൽ സാരവാക്കായിരിക്കുമ്പോഴും ചില വചനാധേയയവ്യയങ്ങ ളോടു സംബന്ധിക്കുമ്പോഴും രൂപഭേദങ്ങളോടു കൂടിയ വിവരണ വിഭക്തി തന്നെ പ്രയോഗിക്കപ്പടെണം :ദൃ_ന്തം, 'വേദവാക്യത്തെ ശോധന ചെയ്ത വിൻ, പശുവിനെക്കൊണ്ടുവരിക, അവൻ നീതിയെക്കുറിച്ചു സംസാരിച്ചു.'

ത്രിതീയ

൧൮൪ ഒരു അകൎമ്മക ക്രിയ ചെയ്യുന്നതിൽ കൎത്താവു കൂട്ടായിട്ടു എങ്കി ലും എതിരായിട്ടു എങ്കിലും വെച്ചുകൊള്ളുന്ന പൊരുൾ ത്രിതീയയിൽ സംബ ന്ധിക്കും :ദൃ_ന്തം, 'നീ എന്നോടു കളിക്കരുതു, അവൻ രാജാവിനോടു പിഴച്ചു..'

൧൮൫, 'പറക, കല്പിക്ക, ചോദിക്ക, കൂടുക, പിണങ്ങുക, തൎക്കിക്ക, മത്സ രിക്ക, കോപിക്ക, എന്നി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/96&oldid=155283" എന്ന താളിൽനിന്ന് ശേഖരിച്ചത്