താൾ:A Grammer of Malayalam 1863.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬ക്കോട്ടേക്കു, അടുക്കലേക്കു, വശത്തേക്കു, നാലിലേക്കു, എങ്കലേക്കു.'

൧൭൪ അഷ്ടമിക്കു കാരരൂപമുള്ളതു കാരാന്തത്തിന്റെ പിന്നാലെ വരുംപോൾ കാരം ചിലപ്പോൾ മാഞ്ഞുപോകും : ദൃ-ന്തം ; 'അമ്മ - അമ്മയേ - അമ്മേ.' നാമങ്ങളുടെ സ്വരൂപവും സംബോധനയായിട്ടു വരും : ദൃ-ന്തം ; 'രാമൻ ഇവിടെ വാ, യജമാനൻ വന്നാലും' സ്വരൂപം ഇ, ഉ, എന്നവയിൽ അന്തമായിരുന്നാൽ അഷ്ടമിയിൽ അവയുടെ സമാന ദീർഘങ്ങൾ വരികയുമുണ്ടു : ദൃ-ന്തം ; 'കാളി-കാളീ ; ശത്രു-ശത്രൂ.' അൻ എന്ന അന്തമുള്ള നാമങ്ങൾക്കു അഷ്ടമിയിൽ മേൽ പറഞ്ഞ രൂപങ്ങൾ ഉള്ളതു കൂടാതെ കാരം നീങ്ങീട്ടുശേഷിക്കുന്ന കാരത്തിലും അതിന്റെ ദീർഘത്തിലും സംബോധന വരുന്നുണ്ടു : ദൃ-ന്തം ; 'നാഥ-നാഥാ.' ചിലപ്പോൾ കാരത്തിന്നും കാരത്തിന്നും പകരം കാരം വരികയും ഉണ്ടു : ദൃ-ന്തം ; 'അമ്മേ - അമ്മോ, അച്ചാ - അച്ചോ.' ഏതാനും നാമങ്ങളിൽ സംസ്കൃത രൂപവും നടപ്പായിരിക്കുന്നു : ദൃ-ന്തം ; 'സഖേ, ഗുരോ.' മറ്റു ചില വിഭക്തികൾക്കും സംസ്കൃത രൂപം വരുന്നുണ്ടു. എന്നാൽ അവ മലയാഴ്മയിൽ വിഭക്തികളായിട്ടല്ല അവ്യയങ്ങളായിട്ടത്രെ വിചാരിക്കപ്പെടുന്നതു : ദൃ-ന്തം ; 'ക്രമേണാ, വിശേഷാൽ, സമീപേ.'

൧൭൫. മേൽപ്പറഞ്ഞ പ്രമാണങ്ങളെ വിവരപ്പെടുത്തുന്നതിനു വേണ്ടിച്ചില ദൃഷ്ടാന്തങ്ങളെ താഴെപ്പറയുന്നതിൽ നല്ലനടപ്പായിരിക്കുന്ന രൂപങ്ങൾ വല്യയക്ഷരങ്ങളി‍‍ൽ എ‍ഴുതപ്പെട്ടിരിക്കുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ താമര എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/91&oldid=155278" എന്ന താളിൽനിന്ന് ശേഖരിച്ചത്