താൾ:A Grammer of Malayalam 1863.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൫


ന്നതു ഉടയ എന്ന നാമധേയത്തിൽനിന്നു വന്നതാകുന്നു. ആയ്തിനും ഷഷ്ടിയുടെ അർത്ഥത്തിൽ പ്രയോഗമുണ്ടു: ദൃ-ന്തം; "അവനുടയസു തനുടയും." ആകയാൽ ശേഷം വിഭക്തികൾ ഒക്കയും വചനാധേയ ങ്ങളുടെ സ്വഭാവമുള്ളവയാകുന്നു, എങ്കിലും ഷഷ്ടി നാമധേയ ലക്ഷണമുള്ള തായിരിക്കുന്നു.

൨൭൩. സപ്തമിക്കു ഇൽ എന്ന രൂപമുള്ളതു കൂടാതെ ലൊപസപ്തമി എന്നു പേരായി നാമത്തിന്റെ വിരൂപവും ഹലന്തങ്ങളിൽ നാമത്തിന്റെ വിരൂപവും ഹലന്തങ്ങളിൽ അത്ത എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന രൂപവും വരുന്നുണ്ടു: ദൃ-ന്തം; 'ചെന്നാടു-ചെന്നാട്ടിരിക്കും; വശം-വശത്തുനിന്നു; മാവേലിക്കര-മാവേലിക്കരെപാർക്കും, വരമ്പു-വരമ്പത്തു, ചെകിടു-ചെകിട്ടത്തു, തോളു-തോളത്തു' അജന്തങ്ങളിലും വിരൂപം തന്നെ; അത്ത എന്നു വരുന്നവയിലും അത്തു എന്ന പ്രത്യയം ചേരുകയില്ല: ദൃ-ന്തം; തെക്കേക്കര, മല്ലപ്പള്ളി ദേശത്തു. സപ്തമിയോടു ഒക്കുന്ന സംബന്ധത്തെ കാണിക്കുന്നതിന്നു വിരൂപത്തോടും ലോല ഷഷ്ടിയോടും ചേർന്നു വരുന്ന അവ്യയങ്ങളായി കൽ, മേൽ എന്നവ മുതലായിട്ടു മറ്റും ചില പ്രത്യയങ്ങൾ ഉണ്ടു: ദൃ-ന്തം; 'മരത്തിങ്കൽ, എങ്കൽ, നിങ്കൽ, കട്ടിലിൻമേൽ, പാലത്തേൽ, മേശപ്പുറത്തു.' സപ്തമിയുടെ രൂപത്തോടു ചതുർത്ഥിയുടെ രൂപമാകുന്ന ക്കു എന്നതു എന്നയിടസംബന്ധത്തോടു കൂടെ ചില അർത്ഥങ്ങൾ സാധിക്കുന്നതിന്നു ചേരും അതിന്നു സാപ്തമ്യ ചതുർത്ഥി എന്നും നാമം ആയിരിക്കുന്നു: ദൃ-ന്തം; 'കോഴി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/90&oldid=155277" എന്ന താളിൽനിന്ന് ശേഖരിച്ചത്