Jump to content

താൾ:A Grammer of Malayalam 1863.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൩


ചന ഉത്തമം.' ആറു എന്നതിന്നു അഞ്ചിന്നു മേലത്തെ എണ്ണമെന്നു അൎത്ഥംവരുംമ്പോൾ കാരം ഇരട്ടിക്കയില്ല. നദിയെന്നു അൎത്ഥം ആകുംപോൾ ഇരട്ടിക്കും: ദൃ-ന്തം; ആറ്റിന്നക്കരപ്പോയാൽ ചക്രമാറിന്നും മീൻ വാങ്ങിക്കാം' അന്ന്യഭാഷകളിൽനിന്നു വരുന്ന നാമങ്ങളിൽ കാരം വിരൂപത്തിൽ ഇരട്ടിക്കയും ട, റ, എന്നവ ഒറ്റയായിട്ടു തന്നെ ഇരിക്കയും ചെയ്യും: ദൃ-ന്തം; 'അബ്രാഹം-അബ്രാഹമ്മിന്നു-അബ്രാഹമ്മിന്റെ ഹാഗാർ-ഹാഗാറിന്നു.'

൧൬൭. പ്രകൃതിക്കും വിഭക്തി രൂപങ്ങൾക്കും ഇടയിൽ ഇൻ എന്ന ഇടബന്ധം പ്രഥമയിലും സപ്തമിയിലും അഷ്ടമിയിലും ഒഴികെ ശേഷം വിഭക്തികളിലൊക്കയും മനസ്സുപോലെ ചേൎത്തുകൊള്ളാം: ദൃ-ന്തം; 'പുത്രി-പുത്രിയെ-പുത്രിയിനെ. മരം-മരത്താൽ-മരത്തിനാൽ.'

൧൬൮. ഹലന്തനാമങ്ങളിൽ ഇൻ എന്നതു ചേൎന്നും ചേരാതയും വിഭക്തിരൂപങ്ങൾ വരിക ഒരു പോലെ നടപ്പാകുന്നു: ദൃ-ന്തം; 'വൃക്ഷം-വൃക്ഷത്തിനെ-വൃക്ഷത്തെ' എന്നാൽ ചതുൎത്ഥിയിലും ഷഷ്ടിയിലും ഇൻ എന്നതുകൂടി ആകുന്നു ഏറ നടപ്പു. ദൃ-ന്തം; 'മരത്തിന്നു-മരത്തിന്റെ എന്നല്ലാതെ മരത്തുക്കു-മരത്തുടെ എന്ന എറെ വരുന്നില്ല. അജന്തങ്ങളിൽ അധിക നടപ്പു ഇടബന്ധംകൂടാതെ ആകുന്നു: ദൃ-ന്തം; 'പുത്രിയെ' എന്നുള്ളതിന്ന 'പുത്രിയിനെ എന്നു പറക തെറ്റല്ലയെങ്കിലും അപൂൎവമാകുന്നു. കാരാന്തങ്ങളിലും ലോപഷഷ്ടി ഒഴികെ ബഹു സംഖ്യകളിലും ഇൽ എന്നതു ചെരുകയില്ല: ദൃ-ന്തം; 'ദുഷ്ടൻ-ദുഷ്ടനെ; വിദ്വാൻ-വിദ്വാനാൽ-പാപികൾ-പാലികളോടു കുള്ളന്മാർ-കുള്ളന്മാൎക്കു എന്നിങ്ങനെയല്ലാതെ ദുഷ്ടനിനെ-വിദ്വാനിനാൽ-പാപികളിനോടു-കള്ളന്മാരിന്നു എന്നും മറ്റും വരികയില്ല. എന്നാൽ കാലുകളിൻ, വള്ളങ്ങളിൻ, കല്ലുകളിൻ എന്നും മറ്റും കൾ എന്നു ബഹു സംഖ്യരൂപത്തിൽ വരും.

൧൬൯. പ്രഥമ എല്ലായ്പോഴും നാമത്തിന്റെ സ്വരൂപം തന്നെ ആകുന്നു. ആയ്തു സലിംഗങ്ങളിൽ അ, ഇ, ൻ എന്ന അന്തങ്ങളിൽ ആകുന്നു അധികം വരുന്നതു. ബഹു സം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/88&oldid=155274" എന്ന താളിൽനിന്ന് ശേഖരിച്ചത്