താൾ:A Grammer of Malayalam 1863.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦


തിനെക്കാൾ രൂപഭേദങ്ങളെക്കൊണ്ടു കാണിക്കുന്നതു തന്നെ നല്ലതാകുന്നു. എന്തെന്നാൽ അതു മുഖാന്തിരം വാചകത്തിന്നു സംക്ഷേപവും ശക്തിയും ഭംഗിയും കൂടുന്നതിന്നിട ഉണ്ടാകുന്നു.

൧൬൩. മലയാഴ്മയിൽ എട്ടു വിഭക്തികൾ ഉണ്ടു.* അവയുടെ നാമങ്ങളെയും രൂപങ്ങളെ

+വിഭക്തികളുടെ സംഖ്യയേയും വിവരങ്ങളെയും കുറിച്ചു ചില തൎക്കങ്ങൾ ഉണ്ടു. ആ തൎക്കം തീൎക്കുന്നതിന്നു വിഭക്തിയെന്ന പദത്തിന്റെ അൎത്ഥം ഇന്നതെന്നു അറിഞ്ഞിരിക്കുന്നതു ആവശ്യമാകുന്നു. എന്തെന്നാൽ ആ പദത്തെ വിഭക്ത്യാൎത്ഥത്തിലും വിഭക്തിരൂപത്തിന്നുമായിട്ടു ഇങ്ങനെ രണ്ടു ഭാവത്തിൽ പ്രയോഗിക്കയുണ്ടു : ദൃ_ന്തം; 'ആചാൎ‌യ്യൻ പൂജകഴിച്ചു.' ഇവിടെ പൂജ ദ്വിതീയയിലെന്നു പറയുമ്പോൾ രൂപം നോക്കിയല്ല അർത്ഥം നോക്കിയാകുന്നു. ദ്വിതീയകൊണ്ട് കാണിക്കപ്പെടുന്ന സംബന്ധത്തിൽ ആ പദം നിൽക്കുന്നതുകൊണ്ടു തന്നെ. എന്നാൽ വിഭക്തികളുടെ സംഖ്യയും വിവരവും നിശ്ചയിക്കുംപോൾ അർത്ഥം തന്നെയല്ല നോക്കേണ്ടുന്നതു, രൂപം കൂടെ നോക്കുവാനുള്ളതാകുന്നു. അർത്ഥം മാത്രം നോക്കിയാൽ ഒരു ഭാഷയിൽ കാണിക്കപ്പെടുന്ന സംബന്ധങ്ങൾ ഒക്കെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശേഷം എല്ലാ ഭാഷകളിലും കുറിക്കപ്പെടാകുന്നതാകയാൽ എല്ലാ ഭാഷകളിലും വിഭക്തികളുടെ സംഖ്യയും വിവരവും ഒരു പോലായിരിക്കും.പിന്നയും ഒരു ഭാഷയിൽ തന്നെ സമാന സംബന്ധങ്ങൾ പല വിധത്തിൽ പറയപ്പടുന്നു: ദൃ-ന്തം; 'കന്നിയുടെ പുത്രൻ 'എന്നും 'കന്നി പെറ്റ പുത്രൻ'എന്നും ഉള്ള അർത്ഥത്തിൽ ശരിയായിരിക്കുന്നു. എന്നാൽ സംബന്ധം കാണിക്കുന്നതിന്നു നാമങ്ങൾക്കു ഉണ്ടാകുന്ന രൂപഭേദങ്ങൾ ഒക്കയും പ്രത്യേകം ഓരോ വിഭക്തികളാകുന്നു എന്നു വിചാരിക്കേണ്ടുന്നതുമല്ല. എന്തെന്നാൽ പല രൂപങ്ങൾ ഒരു സംബന്ധം തന്നെ കാണിക്കുമ്പോൾ അവ പലവിഭക്തികളായിട്ടല്ല, ഒരു വിഭക്തി ആയിട്ടു തന്നെ വിചാരിക്കപ്പെടുന്നു; ദൃ-ന്തം; ആളിന്നു ആളുക്കു എന്നവ രണ്ടും തമ്മിൽ രൂപഭേദമായിരിക്കുന്നു എങ്കിലും അർത്ഥവ്യത്യാസം ഇല്ലാത്തതുകൊണ്ടു രണ്ടും ചതുർത്ഥിയായിട്ടത്രേ വിചാരിക്കപ്പെടുന്നു. ആകയാൽ അർത്ഥഭേദവും രൂപഭേദവും ഒരുപോലെ ചേരുന്ന പടുതികൾ വിഭക്തി കളാകത്തുള്ളു. ഈ മുറയ്ക്കു നോക്കുമ്പോൾ മലയാഴ്മയിൽ എട്ടു വിഭക്തികൾ വരും. അതിൽ കൂടുകയുമില്ല കുറയുകയുമില്ല. സംസ്കൃതത്തിലെ പ്പഞ്ചമി മലയാഴ്മയിൽ നാമത്തിന്റെ രൂപം മാറിയല്ലാതെ 'നിന്നു' എന്ന അവ്യയം കൊണ്ടു കുറിക്കപ്പെടുന്നതാകയാൽEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/85&oldid=155271" എന്ന താളിൽനിന്ന് ശേഖരിച്ചത്