താൾ:A Grammer of Malayalam 1863.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിന്നു വേണ്ടി അതിനുണ്ടാകുന്ന രൂപഭേദത്തിന്നു വിഭക്തിയെന്നു പേരാകുന്നു.

     ൧൬൨. നാം ഇന്ദ്രിയങ്ങളെക്കൊണ്ടു ഓരോരോ വസ്തുക്കളെ ഗ്രഹിക്കുന്നതു അവ ഒറ്റയായി, ശേഷം വസ്തുക്കളിൽനിന്നു വേർപട്ടിരിക്കുന്ന പ്രകാരത്തിൽതന്നെയല്ല,  മറ്റുള്ള വസ്തുകളോടു സംബന്ധമായിട്ടുള്ളവയായിട്ടും ചിലഗുണങ്ങൾക്കു ഉടയവയായിട്ടും ചില ഗുണങ്ങളിൽ വികാരപ്പട്ടവയായിട്ടും കൂടെ ആകുന്നു : ദൃ_ന്തം; 

ഒരു വസ്തുതനിയായിരിക്കുന്ന പ്രകാരത്തിൽ വിചാരിക്കപ്പടുംപോൾ അതു വിഭക്തി രൂപം കൂടാതെ പ്രകൃതി രൂപത്തിൽ ആകുന്നു. അതു ഒരു ക്രിയെക്കു കൎത്താവായിരിക്കുംമ്പോൾ പ്രഥമയിലും കൎമമായി വരുംപോൾ ദ്വിതീയയിലും ആകുന്നു. ഇങ്ങനെയുള്ള സംബന്ധഭേദങ്ങളെ കാണിക്കുന്നതിന്നു വല്ലതും ഒരു വഴി ആവശ്യമാകുന്നു. ആല്ലാ‌ഞ്ഞാൽ നാം പറയുന്നതു തരിച്ചറിയപ്പടുകയില്ല : ദൃ_ന്തം; 'പിതാവു പുത്രനെ സ്നേഹിച്ചു' എന്നുള്ളതിനു 'പിതാവു പുത്രൻ സ്നേഹിച്ചു' എന്നു പറഞ്ഞാൽ 'സ്നേഹിക്ക' എന്നതിന്റെ കൎത്താവു ഏതെന്നും കൎമ്മം ഏതെന്നും വിവരമില്ലായിരിക്കും. ഇങ്ങനെയുള്ള വിവരക്കേടു ഭാഷയിൽ വരാതിരിക്കുന്നതിന്നു മൂന്നു സംപ്രദായം നടപ്പായിരിക്കുന്നു.ഒന്നാവതു നാമങ്ങളുടെ പ്രകൃതിയിൽ മാറ്റം വരുത്തുന്നതാകുന്നു: ദൃ_ന്തം; 'പിതാവു പുത്രനെ സ്നേഹിക്കുന്നു.' രണ്ടാവതു നാമങ്ങളിൽ നിലഭേദം വരുത്തുന്നതാകുന്നു : ദൃ_ന്തം; 'പൂച്ച മീൻ പിടിച്ചു.' ഇവിടെ 'മീൻ' എന്നതു ആദിയിൽനിന്നു എങ്കിൽ അതു കൎമ്മത്തിന്നു പകരം കൎത്താവായിരുന്നേനെ. മൂന്നാവതു അവ്യയമെന്നു പെരായിട്ടു ചില പദങ്ങളേ ഇടയിൽ വരുത്തുന്നതാകുന്നു : ദൃ_ന്തം; 'ഞാൻ ആലപ്പുഴെ നിന്നു വരുന്നു' ംരം മൂന്നു വഴിയും എല്ലാഭാഷയിലും കാണ്മാനുണ്ടു. എന്നാൽ ഹെബ്രായി, സുറിയാനി മുതലായ പണ്ടത്തെ ചില ഭാഷകളിലും ഇംഗ്ലീഷു മുതലായിട്ടു ഇപ്പോൾ യൂറോപ്പിൽ നടപ്പുള്ള ചില ഭാഷകളിലും നാമങ്ങൾക്കുനിലഭേദം വരുത്തുകയും അവയുടെ ഇടിയിൽ അവ്യയങ്ങളെച്ചേൎക്കുകയുമാകുന്നു അധിക നടപ്പു. നേരെ മറിച്ചു സംസ്കൃതത്തിലും അതിന്റെ സമശിഖരങ്ങളായ യാവനത്തിലും ലത്തീനീലും ഇന്ദ്യയിലെ പ്രാകൃത ഭാഷകളിലും കൂടെക്കൂടെ വരുന്ന സംബന്ധുങ്ങൾ രൂപ ഭേദം കൊണ്ടു കാണിക്കപ്പടുന്നു. വസ്തുക്കൾക്കു തമ്മിൽ തമ്മിൽ ഉള്ള സംബന്ധങ്ങൾ അനവധിയാകയാൽ അവയെ എല്ലാം രൂപഭേദം കൊണ്ടു കാണിക്കെണമെന്നു വന്നാൽ വിഭക്തികൾ‌ അസംഖ്യമായി പോകും. ആകയാൽ മൊഴികൾക്കു വളരെ രൂപഭേദം വരുന്ന ഭാഷകളിൽതന്നെയും അവ്യയങ്ങൾ വേണ്ടി വന്നിരിക്കുന്നു. എന്നാൽ പ്രധാനമായിട്ടുള്ള സംബന്ധങ്ങളെ അവ്യയങ്ങളെക്കൊണ്ടു കുറിക്കുന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/84&oldid=155270" എന്ന താളിൽനിന്ന് ശേഖരിച്ചത്