താൾ:A Grammer of Malayalam 1863.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬


രാൻ-തമ്പുരാക്കൾ-തമ്പുരാക്കന്മാർ, പെൺ-പെങ്ങൾ-പെങ്ങന്മാർ, ആൺ-ആങ്ങള-ആങ്ങളമാർ.

൧൫൧. സലിംഗനാമങ്ങളുടെ ഏക സംഖ്യ അ, ഇ, എന്ന അച്ചുകളിൽ എങ്കിലും അർദ്ധാച്ചിൽ എങ്കിലും അന്തമായാൽ കൾ, മാർ, എന്നവയിൽ ഏതു രൂപവും ചേരും. അർദ്ധാച്ചിന്റെ പിന്നാലെ മാർ എന്നതു കൂടുന്നതിന്നു മുമ്പെ അൻ എന്നതു ഇടയിൽ വരും. ദൃ-ന്തം; പിള്ള-പിള്ളകൾ-പിള്ളമാർ, അച്ചി-അച്ചികൾ-അച്ചിമാർ. ഭിഷക്കു-ഭിഷക്കുകൾ-ഭിഷക്കന്മാർ.

൧൫൨. ഈ രണ്ടു രൂപങ്ങളിൽ ഏതെങ്കിലും മനസ്സുപോലെ പൊരുൾ ഭേദം കൂടാതെ പ്രയോഗിക്കപ്പടാം. എന്നാൽ രണ്ടാമത്തെ രൂപം ബഹുമാനകരം കൂടെ ആകയാൽ ആയ്തീന്നു പ്രയോഗം വരുന്നതു ആചാരവാക്കിൽ ആകുന്നു. പിന്നെയും അതു അപമാനാൎത്ഥനാമങ്ങളോടു ചേരുന്നതല്ലായ്കയാൽ കള്ളിമാർ, ദുഷ്ടന്മാർ എന്നിങ്ങനെ പറഞ്ഞുകൂടാ.

൧൫൩. ചില നാമങ്ങളിൽ ബഹു സംഖ്യ മുറ വിട്ടുവരുന്നുണ്ടു: ദൃ-ന്തം; മകൻ- മക്കൾ, മകൾ-മക്കൾ, പൈതൽ-പൈതങ്ങൾ, കാൎ‌യ്യക്കാരൻ-കാൎ‌യ്യക്കാരന്മാർ, അവൾ-അവർ.

൧൫൪. ഏകസംഖ്യ വൎഗ്ഗത്തോടു അടച്ചുചേരുന്ന കാൎ‌യ്യങ്ങൾ പറയുന്നതിൽ പ്രയോഗിക്കപ്പെടുന്നു. ദൃ-ന്തം; 'സ്ത്രീ ബലഹീനപാത്രമാകുന്നു', 'മനുഷ്യൻ പാപിയാകുന്നു'. 'മാപ്പിളെക്കു കഠിനമില്ല'. 'ദുഷ്യന്റെ വാക്കു കേട്ടാൽ നാശം വരും'. ഒരു വസ്തുവിന്നെക്കുറിച്ചു ഇന്നതെന്നു നിശ്ചയിച്ചു പറയുമ്പോഴും ഏക സംഖ്യ വരും. ദൃ-ന്തം; 'രാജാവു കല്പിച്ചു'. 'ചെറുക്കനെ വിളിക്കു'. 'കുപ്പി കൊണ്ടുവരിക'. ഒരു വസ്തുവിനെക്കുറിച്ചു ഇന്നതെന്നു നിശ്ചയിക്കാതെ സാമാന്യമായിട്ടു പറയുമ്പോൾ ഒരു എന്നതു വിശേഷകമായിട്ടു മുൻ ചേരും. ദൃ-ന്തം; 'ഒരു ലേസ്സു കൊണ്ടുവാ', 'ഒരു വൈദ്യൻ നിശ്ചയിച്ചതു'.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/81&oldid=155267" എന്ന താളിൽനിന്ന് ശേഖരിച്ചത്