താൾ:A Grammer of Malayalam 1863.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫


൧൪൭. പുല്ലിംഗനാമത്തിന്റെ അന്തം ആൻ എന്നു ആയിരുന്നാൽ ബഹു സംഖ്യയിൽ മാർ എന്നതു കൂടും : ദൃ-ന്തം; 'വിദ്വാൻ-വിദ്വാന്മാർ; പതിയാൻ-പതിയാന്മാർ.'

൧൪൮. ചില നാമങ്ങളിൽ ആൻ എന്ന അന്തം ബഹുസംഖ്യയിൽ ആർ എന്നാകും: ദൃ-ന്തം; കണിയാൻ - കണിയാർ, തട്ടാൻ-തട്ടാർ, ഈ രൂപം പ്രയോഗിക്കപ്പെടുന്നതു ബഹുമാനകരമായിട്ടു ഏക സംഖ്യാൎത്ഥത്തിൽ അത്രേ. ആൻ എന്ന അന്തകത്തിൽ ഏതാനും നിൎലിംഗനാമം ഉള്ളതിൽ ജീവജന്തുക്കളേ സംബന്ധിച്ചവെക്കു ആന്മാർ എന്നും അല്ലാത്തവെക്കു ആങ്ങൾ എന്നും ബഹു സംഖ്യയിൽ മാറും. ദൃ-ന്തം; അണ്ണാൻ-അണ്ണാന്മാർ, തൊണ്ണാൻ - തൊണ്ണാങ്ങൾ. എന്നാൽ അൻ ആൻ എന്ന അന്തങ്ങളിലേ നിൎലിംഗനാമങ്ങൾക്കു ബഹുസംഖ്യരൂപം വരിക ഏറെ നടപ്പില്ല.

൧൪൯. സലിംഗനാമങ്ങൾക്കു ഏക സംഖ്യ കാരാന്തമായിരുന്നാൻ ബഹു സംഖ്യയിൽ ആയ്തു നീങ്ങീട്ടു ക്കൾ എന്നു വരുന്നതു കൂടാതെ ക്കന്മാർ എന്നും വരും. ദൃ-ന്തം; 'പിതാവു-പിതാക്കൾ-പിതാക്കന്മാർ; ഗുരുവു-ഗുരുക്കൾഗുരുക്കന്മാർ.'

൧൫൦. കാരാന്തം നാമം പുല്ലിംഗാൎത്ഥമോ സ്ത്രീലിംഗാൎത്ഥമോ രണ്ടിൽ ഒന്നായിരിക്കുംപോൾ രണ്ടാമത്തെ രൂപത്തിൽ ആകുന്നു ബഹു സംഖ്യ സാമാന്യമായിട്ടു വരുന്നതു. ദൃ-ന്തം; പിതാക്കന്മാർ, മാതാക്കന്മാർ. മുമ്പിലത്തെ രൂപം ബഹുമാനകരമായിട്ടു ഏക സംഖ്യയ്ക്കു പ്രയൊഗിക്കപ്പെടും. ദൃ-ന്തം; ഗുരുക്കൾ, തമ്പുരാക്കൾ. വകാരാന്തം ദ്വിൎല്ലിംഗാൎത്ഥമായിട്ടും സ്ത്രീലിംഗാൎത്ഥമായിട്ടും ഇരിക്കുമ്പോൾ ബഹു സംഖ്യയിൽ മുൻപിലത്തെ രൂപമേ വരു. ദൃ-ന്തം; ബന്ധുക്കൾ, ശത്രുക്കൾ. ക്കന്മാർ എന്ന രൂപം കൾ, മാർ എന്ന രണ്ടു രൂപവും കൂടെച്ചേൎന്നുണ്ടാകുന്നതാകയാൽ ആയ്തു ഇരട്ടിപ്പടി ബഹു സംഖ്യയാകുന്നു. ബഹു സംഖ്യരൂപം ആവൎത്തിക്കപ്പെടുക മലയാം ഭാഷയുടെ ലക്ഷണത്തിനു ചേരുന്നതു തന്നെ. ദൃ-ന്തം; അവൻ-അവർ-അവൎകൾ, തമ്പുEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/80&oldid=155266" എന്ന താളിൽനിന്ന് ശേഖരിച്ചത്