താൾ:A Grammer of Malayalam 1863.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪


൧൪൩. അൎദ്ധാച്ചു സന്ധിക്കായിട്ടു ൬൯-ആം സൂത്രപ്രകാരം ഉകാരമാകുന്നു. ദൃ-ന്തം, വീടു-വീടുകൾ, കാലു-കാലുകൾ. എക സംഖ്യ കാരത്തിൽ അവസാനിക്കുമ്പോൾ അതും കൾ എന്ന പ്രത്യയവും കൂടെ സന്ധിമുറെക്കു ചേൎന്നു ൯-ാം ലക്കപ്രകാരം ങ്ങൾ എന്നു ആയി തിരിയും: ദൃഷ്ടാന്തം; മരം-മരങ്ങൾ, വൃണം-വൃണങ്ങൾ, ണ, ന, ര, ല, ള, എന്ന അക്ഷരങ്ങൾ എക സംഖ്യയിൽ അൎദ്ധാക്ഷരങ്ങളായിട്ടും അൎദ്ധാച്ചോടു കൂടിയും വരുന്നതാകയാൽ ചില പദങ്ങളിൽ മാറ്റം കൂടാതെയും മിക്കതിലും അൎദ്ധാച്ചു കാരമായിട്ടു തിരിഞ്ഞു കൾ എന്ന പ്രത്യയത്തോടു ചേരും. ദൃ-ന്തം, മീൻ-മീൻകൾ, മീനു-മീനുകൾ, ചരൽ-ചരൽകൾ, ചരലു-ചരലുകൾ, കൺ-കൺകൾ, കണ്ണു-കണ്ണുകൾ.

൧൪൪. നിൎലിംഗ നാമങ്ങളിൽ കാരാന്തത്തിനു മുൻപു, ആ, ഉ, ഊ, എന്ന അച്ചുകൾ വന്നാൽ കൾ എന്നതു ചേരുന്നതിന്നു, അൎദ്ധാച്ചു ഉകാരമാകുന്നതിനു പകരം കാരം പിന്നത്തേ ഹല്ലിലോട്ടുലയിച്ചിട്ടു അതിരിട്ടിക്കയാകുന്നു അധിക നടപ്പൂ. ദൃ-ന്തം; കിടാവു-കിടാവുകൾ-കിടാക്കൾ. പൂവു-പൂവുകൾ-പൂക്കൾ. കാരാന്തത്തിൻറെ മുൻപിൽ ഉ, ഊ എന്നവ നിന്നാൽ കാരം ഇല്ലാതെയും ഏക സംഖ്യ വരുമെങ്കിലും ബഹുസംഖ്യ കാരം ഉള്ളതുപോലെ തന്നെ എല്ലായ്പൊഴും ഇരിക്കും. ദൃ-ന്തം; ശത്രു-ശത്രുവു-ശത്രുക്കൾ, പൂ-പൂവു-പൂക്കൾ

൧൪൫. അൻ എന്ന അന്തത്തിലെ നാമങ്ങൾക്കു അൻ എന്നതു മാറി അർ എന്നതു വരികയും അതിരിക്കെ മാർ എന്നതു ചേരുകയും രണ്ടും ഉണ്ടു. ദൃ-ന്തം; കള്ളൻ-കള്ളർ-കള്ളന്മാർ, ഭോഷൻ-ഭോഷർ-ഭോഷന്മാർ,

൧൪൬. ഏകനാമങ്ങളിലും മറ്റും മുൻപിലത്തേ രൂപം ബഹുമാനകരമായിട്ടു ഏക സംഖ്യാൎത്ഥത്തിൽ പ്രയോഗിക്കപ്പെടുന്നു. ദൃ-ന്തം, നാരായണർ, പണിക്കർ. അൻ എന്ന അന്തത്തിൽ ഏതാനും നിൎലിംഗനാമങ്ങൾ ഉള്ളതിൽ ജീവജന്തുക്കളെ സ്സംബന്ധിച്ചവെക്കു ബഹുസംഖ്യയിൽ മാർ എന്നും വരും. ദൃ-ന്തം; കഴുവൻ-കഴുവന്മാർ, കാടൻ-കാടന്മാർ. നിൎജ്ജീവാൎത്ഥങ്ങൾക്കു അൻ എന്നതു അങ്ങൾ ഏന്നു മാറുകേയുള്ളു. ദൃ-ന്തം; ജീവൻ-ജീവങ്ങൾ, പ്രാണൻ-പ്രാണങ്ങൾ, ആദിത്യചന്ദ്രന്മാർ എന്നു വരുന്നതു അവ ദേവന്മാരായി സജീവാൎത്ഥങ്ങളെന്നുള്ള വിശ്വാസത്തിൽ നിന്നാകുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rakeshnamboo എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/79&oldid=155264" എന്ന താളിൽനിന്ന് ശേഖരിച്ചത്