താൾ:A Grammer of Malayalam 1863.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൫൩


'കൊടിമുളക, ചീനമുളകു, വത്തൽമുളകു' എന്നിങ്ങനെ മുളകിൽ പലതരമുണ്ടെന്നു കാണിക്കുന്നു. അങ്ങനെ തന്നെ 'ശുദ്ധതകൾ' എന്നതിന്നു 'ഹൃദയശുദ്ധത, ദേഹശുദ്ധത' ഏന്നിങ്ങനെ ശുദ്ധതെക്കു തരവ്യത്യാസം ഉണ്ടെന്നു അൎത്ഥം വരുന്നു. പിന്നയും പൊരുളിന്റെ ഭാവഭേദം ഹേതുവായിട്ടു ഇങ്ങനെയുള്ള മൊഴികൾക്കു ബഹു സംഖ്യ വരികയുണ്ടു : ദൃ__ന്തം ; 'പണവിടക്ക പതിന്നാലുനെല്ലുകൾ വേണം' എന്നു പറയുന്നതിൽ 'നെല്ലുകൾ' എന്നതിന്നു നെൽമണികൾ എന്നൎത്ഥമാകുന്നു. അങ്ങനെ തന്നെ 'ദുഷ്ടതകൾ' എന്നതിന്നു ദുഷ്ടപ്രവൃത്തികൾ എന്നും 'വെള്ളങ്ങൾ' എന്നതിന്നു വെള്ളത്തിന്റെ കൂട്ടങ്ങളോ പൊക്കങ്ങളോ എന്നും അൎത്ഥം വരും. ഏക നാമങ്ങൾക്കു വൎഗ്ഗനാമത്തിന്റെ അൎത്ഥത്തിൽ പ്രയോഗം വരുംപോഴും ബഹു സംഖ്യയുണ്ടു : ദൃ__ന്തം ; 'ഭീമന്മാർ, രാമന്മാർ

൧൪ം. ദാരങ്ങൾ, അപ്പുകൾ, എന്നവ മുതലായിട്ടു ചില പദങ്ങൾ ബഹു സംഖ്യയിൽ മാത്രമേ വരുന്നുള്ളു; എങ്കിലും അൎത്ഥത്തിൽ ഏക സംഖ്യയാകുന്നു.

൧൪൧. മലയാഴ്മയിൽ ബഹു സംഖ്യ കൾ, മാർ, അർ എന്നുള്ള അന്തങ്ങളെക്കൊണ്ടു അറിയപ്പടുന്നു. അവയിൽ കൾ, എന്നതു മൂന്നു ലിംഗത്തിലും മാർ, അർ എന്നവ ജീവനുള്ളവയെ സംബന്ധിച്ചും വരും. അർ എന്നതു പുല്ലിംഗത്തിൽ മാത്രവും വരുന്നതാകുന്നു: ദൃ__ന്തം; 'ശത്രു - ശത്രുക്കൾ ; കഴുവൻ-കഴുവന്മാർ ; കള്ളൻ-കള്ളന്മാർ-കള്ളർ.

൧൪൨. നിലിംഗനാമങ്ങൾക്കു ഒക്കയും അവയുടെ അന്തം ഏതായിരുന്നാലും ബഹു സംഖ്യയ്ക്കു കൾ എന്ന പ്രത്യയം ചേരും: ദൃ__ന്തം ; 'നന്മ-നന്മകൾ; കടുവാ- കടുവാകൾ ; തടി -തടികൾ ; ആടു -ആടുകൾ ; മീൻ-മീൻകൾ മീനു-മീനുകൾ ; മരം -മരങ്ങൾ ;വേട്ടാളൻ-വേട്ടാളങ്ങൾ.'
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/78&oldid=155263" എന്ന താളിൽനിന്ന് ശേഖരിച്ചത്