Jump to content

താൾ:A Grammer of Malayalam 1863.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൫൨


പ്രയോഗിക്കപ്പടെണം  : ദൃ-ന്തം; 'മനുഷ്യർ;പശുക്കൾ; മരങ്ങൾ.' സംഖ്യെക്കു നേപ്പായിട്ടു പറയുന്നതു വചനം എന്നാകുന്നു.

൧൩൬. നാമങ്ങളിൽ സംഖ്യ ഭേദംവരുന്നതിന്നുള്ള കാരണം അവയിൽ മിക്കതും ഒരു പദത്തിൽ പല പൊരുളുകൾ അടങ്ങുന്ന വൎഗ്ഗനാമങ്ങളും സൎവനാമങ്ങളും ആയിരിക്കുന്നതാകുന്നു. ഭാഷയിലേ നാമങ്ങൾ എല്ലാം ഏകനാമങ്ങൾ ആയി ഒററ വസ്തുക്കൾക്കു മാത്രം പേരായിരുന്നാൽ ബഹുസംഖ്യ കൊണ്ടു ആവശ്യം വരികയില്ല. എന്തെന്നാൽ അപ്പോൾ ഒരു വൎഗ്ഗനാമംകൊണ്ടു സാധിക്കുന്ന കാൎ‌യ്യം വൎഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന ഓരോരോ വസ്തുക്കളുടെ പേർ വെവ്വേറേ പറഞ്ഞു സാധിക്കേണ്ടി വരുന്നതാകയാൽ ഏകസംഖ്യകൊണ്ടേ പ്രയോഗം വരു. എന്തെന്നൽ ഗ്രഹം എന്ന വൎഗ്ഗനാമവും അതിന്റെ ബഹു സംഖ്യയാകുന്ന 'ഗ്രഹങ്ങൾ എന്ന രൂപഭേദവും ഇല്ലാത്താൽ 'ഗ്രഹങ്ങൾ ആദിത്യനെച്ചുററുന്നു' എന്നതിന്നു പകരം 'ബുധൻ, ശുക്രൻ, ഭുമി, ചന്ദ്രൻ, ചൊവ്വാ, വ്യാഴം, ശനി' എന്നവ ആദിത്യനെച്ചുററുന്നു എന്നു പറയേണ്ടിവരും. എന്നാൽ ഇതു എത്രയും ശമ്മലയാകയാൽ ബഹുസംഖ്യ ആവശ്യമാകുന്നു എന്നു കാണാം.

൧൩൭ . സംസ്കൃതം,ഹെബ്രായി,യാവനായി മുതലായിട്ടു ചില ഭാഷകളിൽ ഏക സംഖ്യയും ബഹു സംഖ്യയും കൂടാതെ രണ്ടിനെക്കുറിച്ചു പറയുന്നതിന്നു ദ്വിസംഖ്യ എന്ന ഒരു രൂപഭേദവുമുണ്ടു.എന്നാൽ അതു ഭാഷയുടെ പൂൎണ്ണതെക്കു ആവശ്യമല്ലെങ്കിലും മറെറല്ലാ സംഖ്യയിലും രണ്ടിനെയൊ ഇരട്ടയെയൊ കുറിച്ചു പറയുന്നതിന്നു നമുക്കു കാൎ‌യ്യമുള്ളതാകയാൽ ആയതു വളരെ എളുപ്പത്തിന്നു ഇടവരുത്തുന്നതാകുന്നു.

൧൩൮. ബഹുസംഖ്യയിൽ വരാത്ത ചില നാമങ്ങൾ ഉണ്ടു. ആയവ ഏകനാമങ്ങളും ഗുണനാമങ്ങളും കൂടാതെ എണ്ണപ്പടുന്നതിന്നു പകരം അളക്കപ്പടുകയോ തൂക്കി ഇട പിടിക്കപ്പടുകയോ ചെയ്യുന്ന വസ്തുക്കളാകുന്നു:ദൃന്തം; 'കേശവൻ,ശൂദ്ധത,ചാമ,വെള്ളി.'

൧൩൯. ഇങ്ങനെയുള്ള വസ്തുക്കളിൽ പലതരങ്ങൾ ഉണ്ടായിരുന്നാൽ ആ തരങ്ങളെ സംബന്ധിച്ചു പറയുമ്പോൾ ബഹു സംഖ്യ പ്രയോഗിക്കപ്പടും :ദൃ__ന്തം,'മുളകുകൾ' എന്നു പറഞ്ഞാൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/77&oldid=155262" എന്ന താളിൽനിന്ന് ശേഖരിച്ചത്