താൾ:A Grammer of Malayalam 1863.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫0


എന്നും നിർലിംഗത്തിൽ അതു എന്നുമാകും: ദൃ-ന്തം; വന്നവൻ-വന്നവൾ-വന്നതു ; കേൾപ്പവൻ-കേൾപ്പവൾ--കെൾപ്പതു അവൻ- അവൾ-അതു,ഇവൻ-ഇവൾ-ഇതു; ഏവൻ-ഏവൾ-ഏതു.

൧൨൩. ജാതിഭേദത്തെയും തൊഴിൽ ഭേദത്തെയും കാണിക്കുന്ന നാമങ്ങളിൽ പുല്ലിംഗത്തിലെ അൻ എന്നതു സ്ത്രീ ലിംഗത്തിൽ അത്തി, അച്ചി എന്നിവയിൽ ഒന്നായിട്ടു തിരിയും : ദൃ-ന്തം ; കല്ലൻ -കല്ലത്തി പുലയൻ-പുലച്ചി : കുറവൻ-കുറത്തി : തുലുക്കൻ-തുലുക്കച്ചി തുലുക്കത്തി."

൧൨൪.ഇങ്ങനെയുള്ള നാമങ്ങൾ ആൻ എന്നതിൽ അവസാനിച്ചാൽ അതു മാറി സ്ത്രീലിംഗത്തിൽ ആട്ടി,ആത്തിഎന്നവയിൽ ഒന്നാകും:ദൃ-ന്തം: അടിയാൻ-അടിയാട്ടി; തട്ടാൻ- തട്ടാത്തി; തമ്പുരാൻ-തമ്പുരാട്ടി; മണ്ണാൻ-മണ്ണാത്തി.

൧൨൫. പുല്ലിംഗത്തിലെ ആളൻ എന്നതു സ്ത്രീലിംഗത്തിൽ ആട്ടി എന്നതായിട്ടും ആളത്തി എന്നതായിട്ടും ആകും; ദൃ-ന്തം; മണവാളൻ-മണവാട്ടി; നെറിവാളൻ-നെറിവാളത്തി

൧൨൬. ആളി എന്നതു രണ്ടു ലിഗത്തിന്നും കൊള്ളുന്നതാകയാൽ അതു ദ്വിലിഗമാകുന്നു; ദൃ-ന്തം; 'ഇരപ്പാളി; എതിരാളി; കൂട്ടാളി.

൧൨൭. സംസ്കൃത ഭാഷയിൽ നിന്നു എടുക്കപ്പെട്ടിരിക്കുന്ന ചില നാമങ്ങളുടെ പുല്ലിംഗത്തിൽ കാരാന്തവും കാരാന്തവും വരുമ്പോൾ ആയ്വ സ്ത്രീലിംഗത്തിന്നും നിൎലിംഗത്തിന്നും കൂടെ കൊള്ളുന്നതായാൽ അവ ത്രിലിംഗങ്ങൾ ആകുന്നു; ദൃ-ന്തം, 'സഖി,ബന്ധു,ശത്രു.'

൧൨൮. എന്നാൽ സംസ്കൃതത്തിലെ ഗുണികൾക്ക് പുല്ലിംഗത്തിൽ കാരാന്തമായിരുന്നാൽ സ്ത്രീലിംഗത്തിൽ നികാരം വരികയും നിൎലിംഗം പുല്ലിംഗം പോലെയിരിക്കയും ചെയ്യും; ദൃ-ന്തം, 'ഭോഗി-ഭോഗിനി-ഭോഗി, മാനി-മാനിനി മാനി;രൂപി രൂപിണി-രൂപി. എന്നാൽ നിൎലിഗം ചില പദങ്ങളിൽ മൂന്നു ലിംഗത്തിന്നും കൊള്ളിക്കപ്പെടുന്നു; 'പാപി, അപരാധി, വ്യഭിചാരി.

൧൨ൻ. മലയാഴ്മയിലെ ഗുണിനാമങ്ങൾക്കു പുല്ലിംഗത്തിൽ അൻ എന്നതു വന്നാൽ സ്ത്രീലിംഗത്തിൽ എന്നതുവരും. നിൎലിംഗത്തിനു ചിലപ്പോൾ ഗുണനാമവും ചിലപ്പോൾ പുല്ലിംഗവും കൊള്ളിക്കപ്പടുന്നു: ദൃ-ന്തം; 'മുടന്തൻ-മുടന്തി;മുടന്ത. പൊണ്ണൻ-പൊണ്ണി: പൊണ്ണൻ' പുല്ലിംഗത്തിലെ യൻ എന്നതു സ്ത്രീലിംഗത്തിൽ ച്ചി എന്നാകും. ദൃ-ന്തം; 'മടിയൻ-മടിച്ചി; കൊതിയൻ-കൊതിച്ചി. സ്ത്രീലിഗത്തിൽ അവൾ എന്നു വരുന്നവക്കു നിൎലിംഗത്തിൽ അതു എന്നാകും, ദൃ-ന്തം; 'വലിയവൻ-വലിയവൾ-വലിയതു'.

൧൩0. സംസ്കൃതത്തിലെ ഗുണികൾക്കു പുല്ലിംഗത്തിൽ അൻ എന്നു വരുമ്പോൾ സ്ത്രീലിംഗത്തിൽ എന്നും നിൎലിഗത്തിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fotokannan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/75&oldid=155260" എന്ന താളിൽനിന്ന് ശേഖരിച്ചത്