തിരിക്കുന്ന വിശേഷണങ്ങളെ കൂട്ടിയും കാണിക്കപ്പെടുന്നു: ദൃ -ന്തം; കാള-പശു; പോത്തു-എരുമ; കലമാൻ; ആൺ-പെൺ, പൂവൻ-പെട; ആൺ കുതിര-പെൺകുതിര; പൂവൻകോഴി-പെടക്കോഴി, കൊമ്പനാന -പിടിയാന' എന്നാൽ മേൽപ്പറഞ്ഞിരിക്കുന്ന മൊഴികൾ ആണും പെണ്ണുമെന്നുള്ള വ്യത്യാസം കാണിക്കുന്നവയാകുന്നുയെങ്കിലും അവ സലിംഗ നാമങ്ങളാ യിട്ടല്ല, നിൎലിംഗനാമങ്ങളായിട്ടത്രെ വിചാരിക്കപ്പടേണ്ടുന്നത്.
൧൧൦൯ സലിംഗ നാമങ്ങളിൽ ലിംഗഭേദം അറിയെണ്ടുന്നത് അന്തം നോക്കിയല്ല അൎത്ഥം കൊണ്ടാകുന്നു. എന്നാൽ ആയതു ചില പൊരുളുകളിൽ വെവ്വേറെ പദങ്ങൾ കൊണ്ടു സാധിക്കപ്പെട്ടിരിക്കുന്നു. ദൃ-ന്തം; പുരുഷൻ-സ്ത്രീ; ഭർത്താവ്-ഭാര്യ; അപ്പൻ-അമ്മ; ആങ്ങള-പെങ്ങൾ, ചെറുക്കൻ-പെണ്ണു്'
൧൨൦. ചില നാമങ്ങളിൽ ആണെന്നും പെണ്ണെന്നും ഉള്ള വിഷേഷണങ്ങൾ കൊണ്ടു വിവരപ്പെട്ടിരിക്കുന്നു: ദൃ-ന്തം; ആൺപൈതൽ -പെൺപൈതൽ; പുരുഷജനം-സ്ത്രീജനം.
൧൨൨ എന്നാൽ മിക്കനാമങ്ങളിലും അന്തത്തിലേ രൂപഭേദങ്ങൾ കൊണ്ടു പുല്ലിംഗവും സ്ത്രീലിംഗവും തമ്മിൽ വ്യത്യാസപ്പട്ടിരിക്കുന്നു. എന്തെന്നാൽ പുല്ലിംഗത്തിന്റെ അന്തം സ്ത്രീലിംഗത്തിൽ അൾ, അ, ഇ,നി,ത്തി,ച്ചി,ട്ടി,എന്നവയിൽ ഒന്നായിട്ടു മാറ്റപ്പടുന്നു; ദൃ-ന്തം; മകൻ-മകൾ; ദുഷ്ടൻ-ദുഷ്ട; കള്ളൻ-കള്ളി; ശാലി-ശാലിനി; കൊല്ലൻകൊല്ലത്തി; പറയൻ- പറച്ചി; കണിയാൻ-കണിയാട്ടി'.
൧൨൩ സവാച്യ നാമങ്ങളിലും മറ്റും ഏതാനും ചില നാമങ്ങളിലും പുല്ലിംഗത്തിലെ അൻ എന്നതു് സ്ത്രീലിംഗത്തിൽ അൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rahulsby എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |