റുപട്ടു താനേയിരിക്കുന്ന പ്രകാരത്തിൽ വിചാരിക്കപ്പടുമ്പോൾ ഗുണങ്ങൾക്കു ഉണ്ടാകുന്ന പേരാകുന്നു. ദൃ-ന്തം; 'ശുദ്ധത, ശത്രുത, കഠിനം, ഗമനം, ചാട്ടം, ഓട്ടം.'
൧൦൮. ഗുണങ്ങൾക്കു ഗുണിയിൽ സംബന്ധിച്ചല്ലാതെ തനിച്ചിരിപ്പാൻ കഴിയുന്നതല്ലയെങ്കിലും അവ തനിച്ചിരിക്കുന്ന പ്രകാരത്തിൽ മനസ്സുകൊണ്ടു വിചാരിപ്പാൻ കഴിയുന്നതാകുന്നു. ഇങ്ങനെ മനസ്സിന്റെ നിരൂപണങ്ങൾ മാത്രമായിരിക്കുന്നവെക്കു സാക്ഷാൽ ഇരിപ്പുള്ള വസ്തുക്കളെപ്പൊലെ നാമങ്ങൾ വീണിരിക്കുന്നു.
൧൦൯. രൂഡി നാമങ്ങളെ വസ്തുവിൽ മുന്തിനില്ക്കുന്ന ഗുണങ്ങളുടെ ഗുണികൾക്കായിട്ടും ഗുണിനാമങ്ങളെ ഗുണങ്ങളുള്ള വസ്തുക്കളുടെ രൂഡി നാമങ്ങളായിട്ടും പ്രയോഗിക്കയുണ്ടു. ദൃ-ന്തം; 'അവൻ മാടാകുന്നു, അവൾ ജ്യെഷ്ഠയായിരുന്നു, എന്നവയിൽ വസ്തു നാമങ്ങളാകുന്ന, മാടു, ജ്യെഷ്ഠ, എന്നവയെ ബുദ്ധിയില്ലായ്മ, അവലക്ഷണം എന്ന ഗുണങ്ങൾ ഉള്ള ഗുണികൾക്കായിട്ടു പ്രയോഗിക്കപ്പട്ടിരിക്കുന്നു. വൈദ്യന്റെ ഗുരു എന്നതിൽ വൈദ്യനെ വിദ്യ പഠിപ്പിച്ച ഗുരു എന്നും ആശാന്റെ ഗുരു എന്നതിൽ ആശാനെ വൈദ്യം പഠിപ്പിച്ച ഗുരു, എന്നും പൊരുൾ വരാകുന്നതാകയാൽ വൈദ്യൻ, ആശാൻ എന്ന ഗുണി നാമങ്ങൾ രൂഡി നാമങ്ങളായിട്ടു പ്രയോഗിക്കപ്പട്ടിരിക്കുന്നു. പിന്നെയും ഗുണിനാമങ്ങളെ ഗുണങ്ങൾക്കായിട്ടും ഗുണനാമങ്ങളെ ഗുണികൾക്കായിട്ടും മാറിപ്പറകയുണ്ടു. ദൃ-ന്തം; അവൾ അവലക്ഷണം ആകുന്നു; നീ ഒരു വികൃതി ആകരുതു. രാജാവു (രാജസ്ഥാനം) മരിക്കയില്ല. നമ്മുടെ പഴയ മനുഷ്യൻ (മനുഷ്യസ്വഭാവം) കുരിശിൽ തെക്കപ്പട്ടിരിക്കുന്നു.
രണ്ടാം സൎഗ്ഗം - ലിംഗം.
൧൧൦. നാമങ്ങൾക്കു രൂപഭേദം വരുന്നതു അവ അടയാളമായിരിക്കുന്ന വസ്തുക്കളുടെ ലിംഗത്തേയും സംഖ്യയെയും വിഭക്തിയെയും കാണിക്കുന്നതിനായിട്ടു ആകുന്നു. ലിംഗം എന്നതു വസ്തുക്കളുടെ ജാതിയെ ആണോ പെണ്ണോ രണ്ടുമല്ലാത്തതൊ എന്നു വിവരപ്പടുത്തുന്നതിന്നു വസ്തുക്കളുടെ നാമങ്ങളായിരിക്കുന്നവെക്കുള്ള ഒരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |