Jump to content

താൾ:A Grammer of Malayalam 1863.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧


ഒന്നാം അദ്ധ്യായം---നാമം.

൯൮. നാമം എന്നതു വസ്തുക്കളുടെ പേരു പറയുന്ന പദമാകുന്നു. ദൃഷ്ടാന്തം; "തൊമ്മൻ, മനുഷ്യൻ, വീടു, ചീനം, ഞാൻ, അവൻ, പലർ".

ഒന്നാം സൎഗ്ഗം - നാമങ്ങളുടെ തരഭേദങ്ങൾ.

൯൯. നാമങ്ങൾ ഏകനാമങ്ങൾ എന്നും വൎഗ്ഗനാമങ്ങൾ എന്നും സൎവനാമങ്ങൾ എന്നും മൂന്നുവകയായിരിക്കുന്നു.

൧൦൦. ഏക നാമങ്ങൾ എന്നു പറഞ്ഞാൽ ഒറ്റവസ്തുക്കളുടെയും ആളുകളുടെയും സ്ഥലങ്ങളുടെയും പേരാകുന്നു. ആയവെക്കു അല്ലാതെ മറ്റൊരു വസ്തുവിന്നു ആ നാമങ്ങൾ ചേരുകയില്ല. ദൃ-ന്തം; "യൊഹന്നാൻ, ആദിത്യൻ മങ്ങലപുരം." ചില ഏകനാമങ്ങൾ പല വസ്തുക്കൾക്കു പേരായിട്ടു വരുന്നതു യദൃശ്ചയാൽ ആകുന്നു.

൧൦൧. വൎഗ്ഗനാമങ്ങൾ വസ്തുക്കൾക്കു പൊതുവിൽ ചില ലക്ഷണങ്ങൾ ഉള്ളതിനെ കാണിക്കുന്നതിന്നു ആ ലക്ഷണങ്ങൾ കാണുന്ന എല്ലാറ്റിന്നും ചേരുന്ന നാമങ്ങൾ ആകുന്നു: ദൃ-ന്തം; "മനുഷ്യൻ, നിറം, രാജ്യം."

൧൦൨. സൎവനാമങ്ങൾ എല്ലാ വസ്തുക്കളും ചില പടുതിയിൽ വരുന്നതാകയാൽ അപ്പടുതികളെക്കാണിക്കുന്നതിന്നായിട്ടു എല്ലാ വസ്തുക്കൾക്കും ചേന്നരുവയാകുന്നു. ദൃ-ന്തം; ഞാൻ, നീ, അവൻ, പലർ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/66&oldid=155250" എന്ന താളിൽനിന്ന് ശേഖരിച്ചത്