മുറപോലെ തരം തിരിക്കുന്നതല്ല, അവയുടെ ലക്ഷണങ്ങളെ തെറ്റു കൂടാതെ കാണിക്കുന്നതു തന്നെ വ്യാകരണത്തിന്റെ പ്രധാന സാധ്യമാകുന്നു. ആകയാൽ ഈ ഭിന്നത ആയതിന്നു തടവുചെയ്യുന്നതല്ലായ്ക കൊണ്ടു അതിനെക്കുറിച്ചു അത്ര സാരമായിട്ടു വിചാരിപ്പാനില്ല. എങ്കിലും കാൎയ്യത്തെ സൂക്ഷ്മമായിട്ടു വിചാരിക്കുമ്പോൾ പദങ്ങളെ നാമവും വചനവും അവ്യയവുമെന്നിങ്ങനെ മൂന്നുവകയായിട്ടു വിഭാഗിക്ക തന്നെ യുക്തമായിട്ടും തെളിവായിട്ടുമുള്ളതെന്നു തോന്നുന്നു. എന്തെന്നാൽ ഭാഷ ഒന്നും പഠിച്ചിട്ടില്ലാതെ വിചാരബുദ്ധിയുള്ളതിൽ ഒരു ജീവാത്മാവു ഭൂമിയിൽ വരികയെന്നു വെച്ചാൽ അതിന്റെ ചുറ്റും കാണുന്ന വസ്തുതകളിൽ അതിന്റെ ശ്രദ്ധ ആദ്യം ചെല്ലുന്നതാകയാൽ ഇവയെ ഒന്നിൽനിന്ന ഒന്നിനെ വിവരപ്പടുത്തുവാൻ അതുനോക്കുന്നതുമല്ലാതെ അതു ഒരു ഭാഷയേ ഉണ്ടാക്കുകയാകുന്നു എങ്കിൽ അവ അടുക്കൽ ഇല്ലാത്തപ്പോൾ അവയുടെ പേരു കേട്ടു ഓൎക്കേണ്ടുന്നതിന്നു അവെക്കു പേരിടുക അതിന്റെ ഒന്നാവത്തെ ശ്രമം ആയിരിക്കും. ഇങ്ങനെ ഒരു തരത്തിൽ ഏറ മൊഴികൾക്കു വകുയുണ്ടാകുന്നു. ആയവ നാമങ്ങൾ എന്ന പേരായിട്ടു എല്ലാ ഭാഷയിലും കാണുന്നു. വിശേഷിച്ചും വസ്തുക്കൾക്കു ഓരോരോ ലക്ഷണങ്ങളും വികാരങ്ങളും ഉണ്ടെന്നു അതു വേഗത്തിൽ കണ്ടുപിടിക്കുന്നതാകയാൽ ആ ലക്ഷണങ്ങളും വസ്തുക്കളും തമ്മിലുള്ള സംബന്ധത്തെ കാണിക്കുന്നതിന്നു മറ്റൊരുവക മൊഴി വേണ്ടിവരും. എന്തെന്നാൽ വസ്തുക്കളിൽനിന്നു നമുക്കുള്ള ഉപകാരം അവയുടെ ഗുണങ്ങൾ കൊണ്ടാകുന്നു. ഈ വക പദങ്ങൾക്കു വചനങ്ങൾ എന്നു പേരായിരിക്കുന്നു. ആയവയും എല്ലാ ഭാഷയിലും ഉണ്ടു. നമ്മുടെ വിചാരങ്ങളെ അറിയിക്കുക മാത്രം ചെയ്യുന്നതിന്നു ഈ രണ്ടുവകപ്പദങ്ങളും മതി. അവ്യയങ്ങളെക്കുറിച്ചു വിചാരിക്കുമ്പോൾ ആയവ വാചകത്തിന്റെ എളുപ്പത്തിന്നും അലങ്കാരത്തിന്നുമായിട്ടു ഉണ്ടാക്കപ്പട്ടതും നിനവുകളെ അറിയിക്കുന്നതിന്നു അവയെ കൂടാതെ കഴിക്കാകുന്നതുമാകുന്നു.
ന൭. പിന്നയും പദങ്ങളെ മേൽ പറഞ്ഞപ്രകാരം തരം തിരിക്കുന്നതു മലയാം ഭാഷയുടെ സ്വഭാവത്തിന്നു നന്നായിച്ചേൎന്നിരിക്കുന്നു. എന്തെന്നാൽ ഈ മൂന്നു തരമൊഴികളും രൂപത്തിലും അൎത്ഥത്തിലും ഉത്ഭുവത്തിലും മറ്റും ചില ലക്ഷണങ്ങളിലും വേണ്ടും പ്രകാരേണവ്യത്യാസമായിരിക്കുന്നതും മറ്റൊരു വിധത്തിൽ തരം തിരിക്കുംപൊൾ അങ്ങനെ കാണാത്തക്ക വ്യത്യാസങ്ങൾ ഇല്ലാത്തതും ആകുന്നു. വിശേഷിച്ചും മലയാഴ്മയുടെ സമശിഖരമായിരിക്കുന്ന തമിഴു ഭാഷയുടെ വ്യാകരണക്കാരും പദങ്ങളെ മിക്കവാറും മേൽ പറഞ്ഞപ്രകാരം അത്രേ വിഭാഗിച്ചിരിക്കുന്നു. തക്ക കാരണം കൂടാതെ ആ മാതൃകയിൽനിന്ന ഭേദം വരുത്തുന്നതു യൊഗ്യമല്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |