ളമായിട്ടു നാം നിശ്ചയിച്ചു അങ്ങനെ പ്രയോഗിക്കയും പ്രയോഗിച്ചു കേൾക്കയും ചെയ്തു നമുക്കു പരിചയമുള്ളതു കൊണ്ടു തന്നെ മനുഷ്യരുടെ പ്രധാനമായുള്ള മനോവികാരങ്ങൾ മറ്റു ജീവജന്തുക്കളുടെ എന്നപോലെ ശുദ്ധരുതശബ്ദങ്ങൾ കൊണ്ടു അറിയിക്കപ്പടുകയും ആയവക്കും മനോവികാരങ്ങൾക്കും തമ്മിൽ സ്വഭാവ സംബന്ധം ഉള്ളതുകൊണ്ടു എല്ലാവരാലും തിരിച്ചറിയപ്പടുകയും ചെയ്യുന്നുണ്ടു. എന്നാൽ ഇപ്രകാരമുള്ള ശബ്ദങ്ങൾ ഭാഷയിൽ തുലോം ചുരുക്കമാകുന്നു. ആയവയെ ഒരു ഭാഷയെന്നു പറയാമെങ്കിൽ ആ ഭാഷ സുഖദുഃഖങ്ങളുള്ള മറ്റു ജീവജന്തുക്കൾക്കും മനുഷ്യനും കൂടെപ്പൊതുവിൽ ഉള്ള ഒരു ഭാഷയാകുന്നു. നമ്മുടെ മൂലനിനവുകൾ പഞ്ചേന്ദ്രിയങ്ങൾ വഴിയായി വരുന്നതും ഇന്ദ്രിയങ്ങളിൽ ഓരൊന്നിന്നു പ്രത്യേക വിഷയങ്ങൾ ഉള്ളതും ആകയാൽ ഇപ്രകാരമുള്ള ഒരു ഭാഷ മുഴുവനാകുന്നതിന്നു ഇന്ദ്രിയങ്ങൾക്കു എല്ലാം പ്രയോഗം വേണം. കണ്ണിന്നു ശബ്ദത്തെ ഗ്രഹിപ്പാൻ വഹിയാ. ചെവിക്കു നിറത്തെയും അറിഞ്ഞു കൂടാ. അവെക്കു രണ്ടിനും ഘ്രാണം ചെയ്യുന്നതിനെങ്കിലും രുചിക്കുന്നതിനെങ്കിലും കഴികയില്ല. ആകയാൽ ഒരുത്തന്നു മറ്റൊരുത്തന്റെ മനസ്സിൽ മധുരമെന്ന രുചി ആകെണമെന്നുണ്ടായിരുന്നാൽ ഇവൻ പഞ്ചസാരകൊണ്ടു വരികയും മറ്റവൻ അതിനെ രുചിക്കയും വേണ്ടിവരും. എന്നാൽ മനസ്കാര നിനവുകളിൽ ഒന്നുംതന്നെ ഇന്ദ്രിയ വിഷയങ്ങളെക്കൊണ്ടു ലക്ഷ്യപ്പെടുത്താകുന്നതല്ല ആകയാൽ വാക്കുകൾ വസ്തുക്കളുടെ അനുരൂപങ്ങളായിരിക്കുന്നതിനെക്കാൾ അവയുടെ അടയാളങ്ങളായിരിക്കുന്നതുതന്നെ നല്ലതാകുന്നു. അപ്രകാരം തന്നെ ഭാഷകളിലെ മൊഴികളിൽ അധികം ആ മാതിരിയാകുന്നു. എന്നാൽ എല്ലാ ഭാഷകളിലും ശബ്ദങ്ങളുടെ അനുരൂപമായിരിക്കുന്ന പദങ്ങൾ വളരെയുണ്ടു: ദൃ-ന്തം; കാറുക, പൊട്ടുക, ഗുളുഗുളുക, കുടുങ്ങുക, കൂക്കുക; കാക്ക.
൯൫. മലയാഴ്മയിൽ മൂന്നുവക പദങ്ങൾ ഉണ്ടു. ആയവ നാമവും വചനവും അവ്യയവും ആകുന്നു. ഈ ഭാഷയിലെ മൊഴികൾ എല്ലാം ഈ മൂന്നു വകകളിൽ ഒന്നിൽ ഉൾപ്പട്ടിരിക്കും.
൯൬. വാക്കുകളെ ഇത്ര തരം ആക്കേണമെന്നതിനെക്കുറിച്ചു വ്യാകരണക്കാരുടെ ഇടയിൽ തൎക്കമുണ്ടു, ചിലർ നാമവും വചനവുമായി രണ്ടു തരമെ വക വെക്കുന്നുള്ളു. മറ്റു ചിലർ പത്തുവരെ ആക്കുന്നുണ്ടു. ഏതാനും പേർ മേൽ ചെയ്തിരിക്കുന്നപ്രകാരം മൂന്നായി വിഭാഗിച്ച വേറേ വകകളായി എണ്ണപ്പട്ടിരിക്കുന്ന പദങ്ങളെ ഇവയുടെ ശിഖരങ്ങൾ ആക്കുന്നു. എന്നാൽ പദങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |