താൾ:A Grammer of Malayalam 1863.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮


൮൮. ശ, ഷ, എന്നവ ച, ട, എന്നവയായിട്ടും കാരം ച, ത, എന്നവയായിട്ടും ചില പദങ്ങളിൽ മാറി വരും: ദൃ-ന്തം; ശ്രാദ്ധം = ചാത്തം; സിന്ധൂരം = ചിന്തൂരം; സന്നിനായകം = ചെന്നിനായകം; മേഷം = മേടം; ഋഷഭം = ഇടവം; സമനം = തമനം; സിംഹം = ചിങ്ങം.

൮൯. ക്ത, പ്ത, ബ്ദ, എന്നവയും മറ്റും കാരമായിട്ടും ക്ഷകാരം ക്കകാരമായിട്ടും ചിലമൊഴികളിൽ മാറിവരും: ദൃ-ന്തം; രക്തം = രത്തം; ശബ്ദം = ചത്തം, ലുബ്ധൻ = ലുത്തൻ; സ്ഥലം = തലം; പക്ഷം = പക്കം; പക്ഷി = പക്കി.

൯൦. അതാതു വൎഗ്ഗത്തിലെ അനുനാസികത്തോടു പിൻ ചേൎന്നു വരുന്ന ഹല്ലു ചില മൊഴികളിൽ ആ അനുനാസികത്തിൽ ലയിക്കും: ദൃ-ന്തം; ചെങ്കാലി = ചെങ്ങാലി; കണ്ടൻ = കണ്ണൻ.

ൻ൧. സംസ്കൃത ഭാഷയിൽ ര, ഷ, എന്ന അക്ഷരങ്ങൾക്കു പിൻപും അവയോടു ചേൎന്നും കാരം വരേണ്ടുന്നിടത്തു കാരമേ വരു: ദൃ-ന്തം; ഗമനം, ഋണം, വൎണ്ണം, കഷണം, മരണം, തൃണം, തീക്ഷ്ണം.

൯൨. പല അക്ഷരങ്ങൾ ഉള്ള പദങ്ങളിൽ ഒരു ഹ്രസ്വസ്വരവും പിന്നാലെ ഒറ്റ ഹല്ലും വരുമ്പോൾ അവയെക്കളഞ്ഞു മൊഴികളെ ചുരുക്കിപ്പറക നടപ്പുണ്ടു: ദൃ-ന്തം; വരവേണം = വരേണം; തരുവാൻ = തരാൻ.

രണ്ടാം കാണ്ഡം പദലക്ഷണം

൯൩. പദലക്ഷണം മൊഴികളുടെ തരഭേദങ്ങളെയും രൂപഭേദങ്ങളെയും മറ്റു അവെക്കുള്ള വിശേഷങ്ങളെയും കുറിച്ചു പറയുന്നതാകുന്നു.

൯൪. പദമെന്നതു ഗദശബ്ദങ്ങളാൽ ഉണ്ടാകുന്നതും പുറമെ കാണുന്ന വസ്തുക്കളെക്കുറിച്ചു നമ്മുടെ ഉള്ളിൽത്തൊന്നുന്ന രൂപങ്ങളുടെ അടയാളങ്ങളും ആകുന്നു. വാക്കിന്റെ സാദ്ധ്യം നമ്മുടെ വിചാരങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽത്തമ്മിൽ അറിയിക്കുന്നതുമാകുന്നു. എന്നാൽ മനസ്സിലെ രൂപവും പുറമേയുള്ള ശബ്ദവും തമ്മിൽ സ്വഭാവേന യാതൊരു സംബന്ധവുമില്ല. പൊന്നു എന്ന പദവും പൊന്നു എന്ന വസ്തുവും ആയിട്ടു യാതൊരു സൃദൃശവുമില്ല. വെള്ളം എന്നു നാം പറയുന്ന വസ്തുവിനെ തീ എന്നു പറയുകയും മറിച്ചു തീ എന്നതിന്നു വെള്ളം എന്ന അൎത്ഥംവരികയും ആകാം. വെള്ളം എന്ന ശബ്ദത്തിന്നു വെള്ളം എന്ന വസ്തുവിന്റെ രൂപം മനസ്സിൽ വരുത്തുവാൻ കഴിയുന്നതു ആഗന്തുകസംബന്ധം കൊണ്ടാകുന്നു. ആ മൊഴിയേ ഈ വസ്തുവിന്നു അടയാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/63&oldid=155247" എന്ന താളിൽനിന്ന് ശേഖരിച്ചത്