താൾ:A Grammer of Malayalam 1863.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൫


അനുനാസികത്തിന്നും കൊള്ളുന്നതാകയാൽ അതിന്റെ രൂപം മാറിയേ കഴിയു എന്നില്ല: ദൃ-ന്തം; പണം + കൊടുത്തു = പണംകൊടുത്തു = പണംങ്കൊടുത്തു. ദേഹം + തടിച്ചു = ദേഹം തടിച്ചു = ദേഹന്തടിച്ചു.

൭൭. സമാസപദങ്ങൾ ഉണ്ടാകുന്നതിൽ ആദി പദത്തിന്നു ഒരക്ഷരത്തിൽ അധികം ഉണ്ടായിരുന്നാൽ ആ പദത്തിന്റെ അന്തത്തിൽ വരുന്ന കാരം പിന്നത്തേ പദത്തിന്റെ ആദിയിലേ അനുനാസികത്തിന്റെ മുൻപിൽ മാഞ്ഞുപോകും. ദൃ-ന്തം; 'പഴം + നെല്ല = പഴനെല്ല. പെരും + മരം = പെരുമരം; എന്നാൽ ആദിപദം ഏകാക്ഷരമായിരുന്നാൽ കാരം മായുകയില്ല. ദൃ-ന്തം; ചെം + മാനം = ചെമ്മാനം. ചെം + നെല്ല = ചെന്നല്ല.

൭൮. സമാസ പദങ്ങളിൽ അനുനാസികത്തിന്നു മുൻപ ല, ള എന്നവ ന, ണ, എന്നവയായിട്ടു തിരിയുന്നു: ദൃ-ന്തം; നൽ + മ = നന്മ; വെൾ + മ = വെണ്മ; നൽ + നിലം = നന്നിലം. കൽ + മദം = കന്മദം.'

൭൯. സമാസപദങ്ങളിൽ ണ, ന എന്നവയുടെ പിൻപു കാരം വന്നാൽ അത മുൻപലിത്തേ അനുനാസികത്തിൽ ലയിക്കും. ദൃ-ന്തം; 'കൺ + നീർ = കണ്ണീർ; മുൻ + നില = മുന്നില; എൾ + നെയ = എണ്ണൈ = എണ്ണ'

൮൦. സംസ്കൃത ഭാഷയിൽ മുൻപിലത്തേ പദം ഖരത്തിൽ അവസാനിക്കയും പിന്നത്തേതു ഖരവും അതിഖരവും ഒഴികെ മറ്റു യാതൊരു അക്ഷരത്തിലും തുടങ്ങുകയും ചെയ്താൽ ഖരം തന്റെ വൎഗ്ഗത്തിൽ ചേൎന്ന മൃദുവായിട്ടു തിരിയും. ദൃ-ന്തം; വാക് + ദത്തം = വാഗ്ദത്തം. അപ + ജം = അബ്ജം. അച + അന്തം = അജന്തം. വാക + ഈശൻ = വാഗീശൻ.

൮൧. മുൻപിലത്തെ മൊഴി മൃദുവിലോ അതിഖരത്തിലോ ഘോഷത്തിലോ അവസാനിക്കയും പിന്നത്തേതു ഖരം കൊണ്ടോ അതിഖരം കൊ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/60&oldid=155244" എന്ന താളിൽനിന്ന് ശേഖരിച്ചത്