Jump to content

താൾ:A Grammer of Malayalam 1863.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪. ര, ല, ള, ഴ എന്ന അൎദ്ധാക്ഷരങ്ങൾ സമാസ നാമത്തിലെ മുൻപിലത്തെ മൊഴിയുടെ അന്തമായും പഞ്ചമി, സപ്തമി എന്ന വിഭക്തികളെക്കാണിക്കുന്ന അടയാളമായും ഈ വിഭക്തിയൎത്ഥങ്ങൾക്കു ഉൾമാനമായും വചനാധേയത്തിന്റെ അന്തമായും ഇരിക്കുംപോൾ ഇരട്ടിപ്പാനുള്ളതായിട്ടു മുൻപറഞ്ഞ ഹല്ലുകൾ ഇരട്ടിക്കും; ദൃ-ന്തം; 'പോർ + കളം = പോൎക്കളം. നാൽ + കാലി = നാല്ക്കാലി'; (അവിടെ നിന്നാൽക്കൊള്ളാം എന്നതിന്നു അവിടെ നിന്നാൽ കൊള്ളാം എന്നു പറയുമ്പോൾ ആൽ, എന്നതിന്നു ആലുമരമെന്ന അൎത്ഥം വരും). മുൾ + പടൎപ്പു = മുൾപ്പടൎപ്പു; കീഴ + ജാതി = കീഴ്ജാതി; കല്ലാൽ + ചിലതു = കല്ലാൽച്ചിലതു; വീട്ടിൽ + പോ. വീട്ടിൽപ്പോ; അപ്പോൾ + പറഞ്ഞു = അപ്പോൾപ്പറഞ്ഞു; വന്നാൽ + കൊള്ളാം = വന്നാൽക്കൊള്ളാം. എങ്കിൽ + ശബ്ദം = എങ്കിൽശ്ശബ്ദം. ഇങ്ങനെയുള്ള പടുതിയിൽ അൎദ്ധാക്ഷരത്തിന്റെ ശബ്ദം വിട്ടു നാക്കാലി കീജ്ജാതി 'വീട്ടിപ്പോ എന്നിങ്ങനെ ചൊല്ലുക നടപ്പായിരിക്കുന്നു' എങ്കിലും ആയതു അവശബ്ദമാകുന്നു.

൭൫. മേൽപ്പറഞ്ഞ അൎദ്ധാക്ഷരങ്ങൾ തങ്ങളുടെ പിന്നാലെ വരുന്ന ഹല്ലിനോടു ഒന്നിച്ചു കൂട്ടക്ഷരങ്ങളായി എഴുതപ്പടുംപോൾ ഹല്ലു ചിലപ്പോൾ എഴുത്തിലിരട്ടിക്കാതെ ചൊല്ലിൽ മാത്രം ഇരട്ടിക്കപ്പടുന്നു: ദൃ-ന്തം; 'എങ്കിൽ + ശബ്ദം = എങ്കില്ശബ്ദം; മേൽ + പുര = മേൽപ്പുര = മേല്പുര.

൭൬. കാരാന്തം തന്റെ പിന്നാലെ വരുന്ന ഹല്ലിന്റെ വൎഗ്ഗത്തിൽ ചേന്ന അനുനാസികമായിട്ടു തിരിയും. എന്നാൽ അനുസ്വാരം ഏതു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/59&oldid=155243" എന്ന താളിൽനിന്ന് ശേഖരിച്ചത്