താൾ:A Grammer of Malayalam 1863.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

എകാരത്തെ ഏകാരമായിട്ടു നീട്ടിയും സാധിക്കും, ദൃഷ്ടാന്തം; ദൈവത്തെ+സേവിക്ക = ദൈവത്തെസ്സേവിക്ക, രാജാവിനെ+ ബഹുമാനിക്ക = രാജാവിനെബ്ബഹുമാനിക്ക = രാജാവിനെ ബഹുമാനിക്ക.

  ൬൫. യ, ര, ല, എന്നവ ചേൎന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങൾ ഒഴികെ മറ്റു കൂട്ടക്ഷരങ്ങളിൽ ഒന്നോ, അനുനാസികങ്ങളിൽ വല്ലതുമോ സാൎദ്ധസ്വരങ്ങളിൽ ഏതെങ്കിലുമോ കാരമെന്നക്ഷരമോ ആകുന്നു പിന്നാലെ വരുന്ന ഹല്ലെങ്കിൽ എ, ഇ, അ, എന്നവയിൽ ഏതിന്റെ പിൻപും അതു ഇരട്ടിയാകില്ല. എന്നാൽ എകാരം ദീൎഘമാക്കുകയും ഹ്രസ്വമായിട്ടു തന്നെ വെച്ചേക്കുകയും രണ്ടും നടപ്പുണ്ടു: ദൃഷ്ടാന്തം;  ദൈവത്തേ + സ്നേഹിക്ക = ദൈവത്തെ സ്നേഹിക്ക = ദൈവത്തേ സ്നേഹിക്ക. കാൎ‌യ്യത്തെ + ഹാസ്യമാക്കി = കാൎ‌യ്യത്തെ ഹാസ്യമാക്കി = കാൎ‌യ്യത്തേ ഹാസ്യമാക്കി.
 ൬൬.  സമാസ നാമങ്ങളെ ഉണ്ടാക്കുന്നതിൽ മേൽപ്പറഞ്ഞ ഹല്ലുകൾ പ്രത്യേകം ക, ച, ത, പ, എന്ന ഖരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം;തീ + കല്ലു = തീക്കല്ലു; തൂമ്പാ + കൈ = തൂമ്പാക്കൈ, കള്ളി + പശു = കള്ളിപ്പശു; കാൎ‌യ്യ + ഗുണം = കാൎ‌യ്യഗ്ഗുണം.
  ജ്ഞാപനം. മേൽപ്പറഞ്ഞ നാമങ്ങൾ സംസ്കൃതത്തിലെ സമാസങ്ങളിൽനിന്നു വിവരപ്പെടുത്തുവാൻ ഉള്ളതാകുന്നു. എന്തെന്നാൽ ആ ഭാഷയിൽ മേൽപ്പറഞ്ഞ വകെക്കു ഹല്ലു ഇരട്ടിയാകില്ല: ദൃഷ്ടാന്തം; ദൈവ + കാൎ‌യ്യം = ദൈവകാൎ‌യ്യം; രാജ + പുത്രൻ = രാജപുത്രൻ( ലക്കം ൨൪൦ നോക്കു.)
 ൬൭.  സമാസക്രിയകളിൽ ചിലതിൽ ഹല്ലു ഇരട്ടിക്കും, ചിലതിൽ ഒറ്റയായിട്ടു തന്നെ ഇരിക്കും: ദൃഷ്ടാന്തം;കോപ + പടുക = കോപപ്പടുക, രക്ഷ + പടുക = രക്ഷപ്പടുക, വേല + ചെയ്ക = വേലചെയ്ക = വേലച്ചെയ്ക.
 ൬൮.  ദ്വിദീയ ഒഴികെ അജന്തത്തിൽ വരുന്ന മറ്റു വിഭക്തികളുടെ പിൻപും നാമധേയങ്ങളുടെ പുറകും പ്രതിഭാവത്തിൽ ആന്തത്തിന്റെ പിൻപും അൎത്ഥം തെളിവാകുന്നതിനു നിറുത്തു വേണ്ടുന്ന മൊഴികളുടെ ശേഷവും ഹല്ലു ഇരട്ടിയാകില്ല: ദൃഷ്ടാന്തം; എന്റെ പുത്രൻ; നീ പോക; ക്രമേണ പറഞ്ഞു; മകനേ കേൾ; സദാപറക: വരാതകണ്ടു:
 ൬൯.  അദ്ധാച്ചിന്റെ പിന്നാലെ ഹല്ലു ഇരട്ടിക്കയില്ല. എന്നാൽ അതു ഉപകാരമായിട്ടും തിരിയും. ദൃഷ്ടാന്തം; വീട്ട + കാരൻ = വീട്ടുകാരൻ. ആറ്റ + വെള്ളം = ആറ്റുവെള്ളം. അവരോട + പറഞ്ഞു = അവരോടുപറഞ്ഞു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/57&oldid=155241" എന്ന താളിൽനിന്ന് ശേഖരിച്ചത്