രുമ്പോൾ അൎദ്ധാച്ചു ഇല്ലായ്മയായിപ്പോകുന്നു: ദൃ-ന്തം; 'കാട്ട + ആന = കാട്ടാന; തോക്ക + എടുത്ത = തോക്കെടുത്ത; ആയുസ്സ + അറുതി = ആയുസ്സറുതി'.
ജ്ഞാപനം. സംസ്കൃതത്തിലെ സന്ധി പ്രയോഗം മലയായ്മയിലേ കൂട്ടല്ല, അതു ശുദ്ധ മലയാംപദങ്ങളിലും രീതികളിലും വരുന്നുമില്ല. എന്നാൽ അനവധി സമാസപദങ്ങൾ സംസ്കൃതത്തിൽനിന്നു മലയായ്മയിൽ നടപ്പായിരിക്കകൊണ്ടു അവയുടെ മൂലങ്ങളെ വിവരം തിരിക്കുന്നതിന്നും സംസ്കൃത പദങ്ങളെ അതിലേ സന്ധിപ്രകാരം പലപ്പോഴും സമാസിപ്പിപ്പാനുള്ളതാകയാലും ആ ഭാഷയുടെ സന്ധിപ്രമാണങ്ങളെ അറിഞ്ഞിരിക്കുന്നതു ആവശ്യമാകുന്നു. ആകയാൽ ഇത്താഴെ വരുന്ന സൂത്രങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു.
൫൭. സംസ്കൃതത്തിൽ രണ്ടു സമാനയച്ചുകൾ തമ്മിൽ സംബന്ധിക്കുംപോൾ അവ നീങ്ങീട്ടു അവെക്കു പകരം ഒരു സമാനം ദീൎഘം വരും: ദൃഷ്ടാന്തം; 'രാമ + അന്തികേ = രാമാന്തികേ; ദേവ + ആലയം = ദേവാലയം; സീത + ആയല്ലകം = സീതായല്ലകം; കവി + ഇന്ദ്രൻ = കവീന്ദ്രൻ; ഗുരു + ഉത്തമൻ = ഗുരൂത്തമൻ'.
൫൮. ഇ, ഉ എന്നവയുടെ പിന്നാലെ അവയുടെ സമാനമല്ലാത്ത മറ്റു അച്ചു വന്നാൽ ഇകാരം യകാരമായിട്ടും ഉകാരം വകാരമായിട്ടും മാറും; ദൃ-ന്തം; 'അതി + അല്പം = അത്യല്പം; അധി + അധ്യാകാശം; അതി + ഉത്തമൻ = അത്യുത്തമൻ; മനു + അന്തരം = മന്വന്തരം; അനു + ഇഷ്ടം = അന്വിഷ്ടം.'
൫൯. അകാരത്തിന്റെ പിന്നാലേ ഇ, ഈ എന്നവയിൽ ഒന്നു വന്നാൽ അവെക്കു പകരം ഏകാരവും ഉ, ഊ എന്നവയിൽ ഒന്നുവന്നാൽ അവ നീങ്ങീട്ട ഓകാരവും വരും: ദൃ-ന്തം;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |