താൾ:A Grammer of Malayalam 1863.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൭


എന്നുള്ളതു, ഒന്നിച്ചുചേർക്കുന്ന മൊഴികൾ അർത്ഥംകൊണ്ടു അടുത്ത സംബന്ധമായിരിക്കയാൽ രണ്ടിന്റെയും ഇടയിൽ നിറുത്തിന്നു പാങ്ങില്ലാത്തപ്പോൾ ആകുന്നു: ദൃ-ന്തം; 'അതു ചാമ അരി അല്ല' എന്നതിന്നു 'അതു ചാമയരിയല്ല' എന്നു വേണം. നിറുത്തിന്നു പാങ്ങുണ്ടായിരുന്നാൽ സന്ധി പ്രമാണിച്ചേ കഴിയു എന്നില്ല: ദൃ-ന്തം; 'അവൻ നല്ലവൻ ആകകൊണ്ടു ക്ഷമിക്കും' എന്നും "അവൻ നല്ലവനാകകൊണ്ടു ക്ഷമിക്കും" എന്നും രണ്ടു വിധത്തിലും എഴുതാം. നിറുത്തു കൂടിയേ കഴിയു എന്നുള്ളിടത്തു സന്ധിയരുതു. ദൃ-ന്തം; ദൈവം നല്ലവനാകുന്നു; എന്നാൽ അവൻ നീതിമാനുമാകുന്നു: എന്നതിൽ 'എന്നാൽ' എന്നുള്ളതിന്നു പകരം 'യെന്നാൽ' എന്ന എഴുതിക്കൂടാ - ദീർഘസ്വരങ്ങളുടെ പിന്നാലെ അവയുടെ ദീർഘതകൊണ്ടു അല്പം നിറുത്തിന്നു ഇട വരുന്നതാകയാൽ സന്ധി കൂടാതെയും കഴിക്കുന്നുണ്ടു: ദൃ-ന്തം; 'തീയെടുക്കരുതു' എന്നതിന്നു തീ എടുക്കരുതു; എന്നു തന്നെ എഴുതും. സന്ധിക്കായിട്ടുള്ള മാറ്റം വരുത്താതിരിക്കുന്നതിന്നു വേണ്ടി ഹ്രസ്വങ്ങളെ ദീർഘങ്ങളാക്കി ശബ്ദിക്കയുമുണ്ടു: ദൃ-ന്തം; 'വരികയെന്നു പറഞ്ഞു' എന്നതിനു വരികാ എന്നു പറഞ്ഞു എന്നു ചൊല്ലും: എങ്കിലും വാക്യത്തിന്റെ അന്തത്തിൽ ഒഴികെ ശേഷം ഉള്ള പടുതികളിൽ ഒക്കയും സന്ധി ഒപ്പിച്ച എഴുതുന്നതിൽ കുറ്റമില്ല.

ഒന്നാം സർഗ്ഗം - അജന്തവും അജാദിയും തമ്മിൽ സംബന്ധിക്കുമ്പോൾ ഉള്ള മാറ്റങ്ങൾ.

൫൩. അ, എ, ഇ, എന്നവയിലും അവയുടെ ദീർഘങ്ങളാകുന്ന ആ, ഏ, ഈ, ഐ, എന്നവയിലും അവസാനിക്കുന്ന പദങ്ങളുടെ പിൻപു യാതൊരു അച്ചുകൊണ്ടും തുടങ്ങുന്ന പദം വന്നാൽ ഇടയിൽ യകാരം വരും: ദൃ-ന്തം; കുതിര എന്നതിനോട 'അല്ല' എന്നതു ചേരുമ്പോൾ 'കുതിരയല്ല' എന്നാകും. തൂമ്പാ + എടുത്തു = തൂമ്പായെടുത്തു; പാപത്തെ + ഉപേക്ഷിക്ക = പാപത്തെയുപേക്ഷിക്ക; അങ്ങുന്നേ + ആകട്ടെ = അങ്ങുന്നേയാകട്ടെ; അരി + ഇല്ല = അരിയില്ല: കുല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/52&oldid=155236" എന്ന താളിൽനിന്ന് ശേഖരിച്ചത്