താൾ:A Grammer of Malayalam 1863.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬


തീരുന്നതാകയാൽ സംസാരം കേൾക്കുന്നവനും പറയുന്നവനും ഒരുപോലെ വിന്മിഷ്ടമായിട്ടു തീരും. അങ്ങനെയുള്ള പ്രയാസങ്ങൾവരാതിരിക്കുന്നതിന്നു വേണ്ടി എല്ലാ ഭാഷകളിലും മൊഴികൾക്കു ജാത്യാലുള്ള ശബ്ദത്തിൽനിന്നു ഭേദം വരുത്തി ശബ്ദിക്കയുണ്ടു. എന്നാൽ ഇംഗ്ലീഷു മുതലായ യൂറോപ്പു ഭാഷകളിൽ മൊഴികളുടെ അക്ഷരങ്ങൾക്കു ഭേദം വരുത്താതെ ഉച്ചാരണത്തിൽ ശബ്ദ ച്ചേൎച്ചെക്കു വേണ്ടുന്ന ഭേദങ്ങളെ വരുത്തിക്കൊള്ളുന്നു. സംസ്കൃതം മലയാഴ്മ മുതലായിട്ടു ഇന്ദ്യായിൽ നടപ്പുള്ള ഭാഷകളിൽ എഴുത്തു ഉച്ചാരണത്തിന്നു ഒത്തു വരേണ്ടുന്നതിന്നു വേണ്ടി അക്ഷരങ്ങളിലും കൂടെ വേണ്ടുന്ന മാറ്റങ്ങളെ വരുത്തുന്നു.ശബ്ദച്ചേർച്ചെക്കു ംരം രണ്ടിൽ ഏതു വഴിയും കൊള്ളും.എന്നാൽ മുൻ പറഞ്ഞതു ഉച്ചാരണവും എഴുത്തും തമ്മിലുള്ള സംബന്ധത്തിന്നു ഭംഗം വരുത്തുന്നതിനാൽ അതു മുഖാന്തരം വായന പ്രയാസമായിട്ടു തീരുന്നു.പിൻപറഞ്ഞ വവി മൊഴികളുടെ ആദിരൂപത്തിനു ഭേദം വരുത്തുന്നതുകൊണ്ടു അർത്ഥത്തിനു തെളിവുകേടു വരുത്തുന്നു.എന്നാൽ പുസ്തകകാരൻറെ മുറ താൻ പ്രയോഗിക്കുന്ന ഭാഷയുടെ സ്വഭാവത്തെ അനുസരിച്ചു എഴുതുകയാകുന്നു.ചില പുസ്തകങ്ങ ളിൽ സംധിയുടെ പ്രമാണങ്ങളെ മിക്കവാറും തള്ളി എഴുതിയിരിക്കുന്ന തിനാലേ വളരെ ദുശ്ശബ്ദങ്ങൾക്കും തെളിവുകേടിന്നും ഇട വന്നിരിക്കയാൽ വായനക്കാരൻ മറ്റുള്ളവരെ കേൾപ്പിക്കുന്നതിനായിട്ടു വായിക്കുമ്പോൾ സന്ധി ഒപ്പിച്ചു വായിച്ചുകൊള്ളണം.അല്ലാഞ്ഞാൽ അവൻ വായിക്കുന്നതു ചെവിക്കിൻപമില്ലാതെയും അർത്ഥമറിയുന്നതിനു പ്രയാസമായും തീരുന്നതുമല്ലാതെ ചിലപ്പോൾ പ്പൊരുൾ പിണങ്ങിത്തിരിയുന്നതിന്നും കൂടെ ഇടവരുന്നതാകുന്നു.എന്നാൽ കവിതക്കാരു വരുത്തുന്ന മാറ്റങ്ങൾ എല്ലാന്തന്നെ പ്രമാണിക്കെണമെന്നല്ല പറയുന്നതു.അവർ ഭാഷയുടെ സ്വഭാവത്തിന്നു വിരോധമായിട്ടും ശബ്ദഭാഗത്തിനു ആവശ്യമില്ലാതെയും ഉള്ള പല മാറ്റങ്ങളെയും വരുത്തുന്നുണ്ടു.മറ്റെല്ലാ കാര്യങ്ങളിൽ എന്ന പോലെ ഇതിലും ഒരു നടുവഴിയുണ്ടു.സംസാരഭാഷയിൽ വരുത്തുന്ന മാറ്റങ്ങളിൽ കൌശലമുണ്ടെന്നു എങ്കിലും ആയതിൽനിന്നു തെളിവുകേടു വരുമെന്നു എങ്കിലും സംശയിക്കുന്നതിന്നു ഇടയില്ലാത്തതാകയാൽ അങ്ങനെയു ള്ളവയെ കൈകൊള്ളുവാനുള്ളതാകുന്നു.

൫൨.അച്ചുമച്ചും കൂടെച്ചേരുന്നതും അച്ചും ഹല്ലുമായിട്ടു ചേരുന്നതും ഹല്ലു മച്ചും കൂടെച്ചേരുന്നതും ഹല്ലും ഹല്ലും കൂടെച്ചേരുന്നതുമായിട്ടു സന്ധിയിൽ നാലു പടുതികൾ ഉണ്ടു.

ജ്ഞാപനം.സന്ധിപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയേ കഴിയു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavya Manohar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/51&oldid=155235" എന്ന താളിൽനിന്ന് ശേഖരിച്ചത്