Jump to content

താൾ:A Grammer of Malayalam 1863.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫


ലത്തേപ്പോലെ മിക്കവാറും ശബ്ദിക്കുന്നു: ദൃ-ന്തം; 'ഭംഗി, ബിംബം, നന്ദി' എന്നവ 'ഭങ്ങി, ബിമ്മം, നന്നി' എന്നു എഴുതുംപോലെ ഏകദേശം പറയുന്നു.

ർ൯. ക്ഷകാരം തന്റെ രൂപം തെളിയിക്കുന്നപ്രകാരം കാരവും കാരവും ചേർന്നുണ്ടാകുന്നു; എങ്കിലും കാരം ഇരട്ടിച്ച കാരം കൂടിയുണ്ടാകുന്ന ഷ്ഹ എന്ന പോലെ അതിനെ തെക്കേദിക്കുകളിൽ ശബ്ദിക്കുന്നു. അനുനാസികത്തിന്നും ല, ള എന്നവെക്കും മേൽത്തങ്ങളുടെ വർഗ്ഗത്തിൽച്ചേർന്ന ഒരു ഹല്ലു വന്നാൽ ആ ഹല്ലിന്റെ ശബ്ദത്തിന്നു മിക്കവാറും കേൾവിയില്ല: ദൃ-ന്തം, 'രത്നം, ജ്ഞാനം, കഡ്ള വെറ്റ്ല."

രണ്ടാം അദ്ധ്യായം - സന്ധി.

൫൦. സന്ധിയിൽ അക്ഷരങ്ങളും മൊഴികളും തമ്മിൽച്ചേരുംപോൾ ഉണ്ടാകുന്ന ഭേദങ്ങളെ കുറിച്ച പറയുന്നു. അക്ഷരങ്ങൾക്കു ഏറ്റവും കുറെച്ചിലും തിരിച്ചിലും ചുരുക്കവും എന്നു നാലു വക ഭേദങ്ങൾ ഉണ്ടു. ഈ ഭേദങ്ങൾ ആവശ്യംപോലെ വരുത്താതെ അക്ഷരങ്ങും പദങ്ങളും തമ്മിൽച്ചേർത്താൽ യോജിക്കുന്നതല്ലായ്കകൊണ്ടും ഈ അദ്ധ്യായത്തിന്നു യോജ്യത എന്നു അർത്ഥമാകുന്ന സന്ധിയെന്നു പേർ വന്നിരിക്കുന്നു.

൫൧. ശബ്ദച്ചേർച്ചയ്ക്കു വേണ്ടിഎല്ലാ ഭാഷകളിലും അക്ഷരങ്ങൾക്കു മാറ്റം വരുന്നുണ്ടു. ചിലയക്ഷരങ്ങൾ ചില പടുതിയിൽ വരുമ്പോൾ ഉച്ചാരണത്തിന്നു പ്രയാസമായും കേൾവിക്കു ഇൻപമില്ലാതെയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/50&oldid=155234" എന്ന താളിൽനിന്ന് ശേഖരിച്ചത്