താൾ:A Grammer of Malayalam 1863.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪


വരുന്നതു കാരമാകുന്നു: ദൃ-ന്തം; 'ന്യായം; മന്വന്തരം; തിന്മ; അനീതി; അനൎത്ഥം; അനന്തൻ'. സമാസ പദങ്ങളിൽ മൂലപദത്തിന്റെ ശബ്ദം മാറുന്നില്ല: ദൃ-ന്തം; 'പെരുനാൾ. പാണ്ടിനാ, കുറുനരി'. സംസ്കൃതത്തിലെ ചില സമാസങ്ങളിൽ നില മാത്രമേ പ്രമാണിപ്പാനുള്ളൂ: ദൃ-ന്തം; 'നീതി, അനീതി, നാശം, വിനാശം.' എന്നാൽ ഈ അക്ഷരങ്ങൾ ഇരട്ടിച്ചു വരുമ്പോൾ നില ഭേദം കൊണ്ടു ശബ്ദ വ്യത്യാസം അറിവാൻ പാങ്ങില്ല: ദൃ-ന്തം; ;തന്നാൽ (താൻ മൂലം;) തന്നാൽ (തരുമെങ്കിൽ') ഉത്ഭവം നോക്കുമ്പോൾ ന്ന എന്നതു തമിഴിലെ ന്ത,ൻറ എന്നവയുടെ മാറ്റമാകുന്നു: ദൃ-ന്തം; 'വന്ത, പൻറി, എന്നവയിൽ നിന്നാകുന്നു 'വന്ന, പന്നി,' എന്നവ വരുന്നതു. ന്ന എന്നതു എന്ന അന്തം ഇരട്ടിച്ചുണ്ടാകുന്നതാകുന്നു (ലക്കം ൭൧,) ദൃ-ന്തം ;'എൻ-എന്നിൽ, തൻ-തന്നിൽ' സംസ്കൃത പദങ്ങളിൽ വരുന്നയതിന്റെ ശബ്ദം എല്ലായ്പ്പോഴും ന്ന എന്നാകുന്നു. ദൃ-ന്തം;'അന്നം; സന്നം; ഉന്നതം,.

൪൮.മ,ഹ എന്നിവ അൎദ്ധാക്ഷരങ്ങളായിട്ടു വരുമ്പോൾ അനുസ്വാരം എന്നും വിസൎഗ്ഗം എന്നും വേൎപടുന്നു. എന്നാൽ അനുസ്വാരം തന്റെ വൎഗ്ഗത്തിലുള്ള ഹല്ലിനു മേൽ വരുന്ന ഏതു അനുനാസികത്തിനും കൊള്ളും: ദൃ-ന്തം; 'ഭങ്ഗി, സന്ധി, ദണ്ഡം' എന്നു മുതലായവെക്കു 'ഭംഗി, സംധി, ദംഡം' എന്നിങ്ങനെ എഴുതാം. പിന്നെയും അനുനാസികത്തോടു അതിന്റെ വൎഗ്ഗത്തിലുള്ള മൃദു ചേൎന്നാൽ മൃദുവിന്റെ ശബ്ദം മന്ദിച്ചു രണ്ടും കൂടെ അനുനാസികം ഇരട്ടിച്ചാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vvssurendran എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/49&oldid=155232" എന്ന താളിൽനിന്ന് ശേഖരിച്ചത്