താൾ:A Grammer of Malayalam 1863.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്ഭുതം' എന്നിങ്ങനെ നടപ്പായിട്ടു എഴുതുന്നു.

൪൫. രകാരം കൂട്ടക്ഷരങ്ങളിലും ഋ എന്നതായിട്ടും വരുമ്പോൾ റ എന്നതു പോലെ ശബ്ദിക്കെണം: ദൃ-ന്തം; 'തൎക്കം, ക്രമം, ഋണം, മൃദു.' എന്നാൽ യ, ശ, ഷ, എന്നവയുടെ മേൽ വരുമ്പോഴും മൃദുക്കളുടെ താഴെ വരുമ്പോഴും കാരത്തിന്നു അതിന്റെ സ്വന്ത ശബ്ദം തന്നേ ഉണ്ടു: ദൃ-ന്തം; 'കാൎ‌യ്യം, ദൎശനം, വൎഷം, ഗ്രാമം, ദൃശ്യം, വജ്രം, ഗൃഹംട.

൪൬. ലകാരം ഹല്ലിന്നു കീഴെ വരുമ്പോൾ കാരം പോലെ ശബ്ദിക്കുന്നു: ദൃ-ന്തം; 'ക്ലേശം, ശ്ലോകം.' സംസ്കൃത പദങ്ങളിൽ ഒന്നിന്നു പകരം മറ്റേതു പ്രയോഗിക്കയുമാം: ദൃ-ന്തം; കാലി കാളി, താലം, താളം'. എന്നാൽ മലയാഴ്മപദങ്ങളിൽ വ്യത്യാസം കൂടാതെ പ്രയോഗിച്ചാൽ വളരെപ്പിണക്കത്തിന്നു ഇടവരും: ദൃ-ന്തം; 'താലി, കല്ലു, പുല്ലു, എല്ലു' എന്നവയും 'താളി, കള്ളു, പുള്ളു, എള്ളു' എന്നവയും തമ്മിൽ വളരെ അൎത്ഥവ്യത്യാസമുണ്ടു.

൪൭. ന എന്നയക്ഷരം മലയാഴ്മയിൽ നടപ്പായിട്ടില്ല. അതിന്റെ ശബ്ദം വേണ്ടുന്നിടത്തു കാരം കൊണ്ടു കഴിക്കുന്നു. ആകയാൽ നില ഭേദം കൊണ്ടു ഇന്ന അക്ഷരമെന്നു തിരിച്ചെടുക്കേണ്ടി വന്നിരിക്കുന്നു. എന്തെന്നാൽ മൊഴിയുടെ ആദിയിലും മറ്റൊരു ദന്ത്യത്തിന്നു മേലും ഹല്ലുകൾക്കു കീഴും കാരമേ വരു: ദൃ-ന്തം; 'നീതി, നേരു, അന്തം, മന്ദം, സ്നേഹം, സ്വപ്നം, അഗ്നി'. എന്നാൽ ദന്ത്യമൊഴികെ ശേഷം ഹല്ലുകൾക്കു മേലും അച്ചുകളുടെ ഇടയിലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/48&oldid=155231" എന്ന താളിൽനിന്ന് ശേഖരിച്ചത്