താൾ:A Grammer of Malayalam 1863.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨


ബ്ദഭേദം സമാസപദങ്ങളിലും നിലനില്ക്കുന്നു: ദൃ-ന്തം; 'ദുൎഗതി, അതിദൈന്യത' എന്നവ 'ദൂൎഗെതി, അതിദെയ്നത' എന്ന എഴുതിയപോലെ ചൊല്ലപ്പടുന്നു.

൪൩. ഇ, ഉ എന്നവ തനിച്ചെങ്കിലും ഹല്ലിൽ ചേൎന്നു എങ്കിലും അകാരം ചേൎന്ന പൂണ്ണാക്ഷരത്തിന്നു മുൻപിൽ വന്നാൽ എ, എന്നവ പോലെ ചൊല്ലുകയാകുന്നു ഏറ നടപ്പു. 'ഇടം, പിണം, ഉടൽ, കുടം' എന്നവ 'എടം, പെണം, ഒടൽ, കൊടം' എന്നു എഴുതും പോലെ ഉച്ചരിക്കുന്നു. സമാസപദങ്ങളിൽ ഒറ്റയിലെപ്പോലെ ശബ്ദിക്കുന്നു. ദൃ-ന്തം; 'നല്ലിടം, മൺകുടം' എന്നവ 'നല്ലെടം, മൺകൊടം' എന്ന എഴുതുംപോലെ ചൊല്ലുന്നു. അകാരം അടങ്ങിയിരിക്കുന്ന ഹല്ല ഇരട്ടിയക്ഷരമോ കൂട്ടരക്ഷരമോ ആകുന്നു എങ്കിൽ ശബ്ദത്തിന്നു ഈ മാറ്റമില്ല. ദൃ-ന്തം; 'തിട്ടം, ഉഷ്ണം'. അൎദ്ധാച്ചു ആധേയ രൂപങ്ങളിൽ കാരവും കാരവും ആയി ച്ചിലപ്പോൾ മാറും: ദൃ-ന്തം; അവനോടു-അവനോട-അവനോടെ, പോൽ, പോലെ.

൪൪. ത, ദ എന്നവ അൎദ്ധാക്ഷരങ്ങളായോ കൂട്ടക്ഷരങ്ങളിൽ ചേൎന്നോ വരുമ്പോൾ കാരം പോലെ ശബ്ദിക്കും: ദൃ-ന്തം; 'ആത്മാവു, പദ്മനി, സാക്ഷാതു, എന്നവ 'ആല്മാവ, പല്മനി, സാക്ഷാൽ, എന്ന എഴുതും പോലെ ശബ്ദിക്ക പതിവാകുന്നു. അങ്ങനെ എഴുതുകയും നടപ്പുണ്ടു. കൂട്ടക്ഷരങ്ങളിൽ കാരത്തിന്നു പകരം കാരം തന്നേ കൊള്ളിച്ചു വരുന്നു: ദൃ-ന്തം; 'പദ്മിനി, അദ്ഭുതം' എന്നവെക്കുപകരം പത്മനി,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/47&oldid=155230" എന്ന താളിൽനിന്ന് ശേഖരിച്ചത്