താൾ:A Grammer of Malayalam 1863.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧


ളേ ആക്കി തമ്മിൽത്തൊടാതെ അടുപ്പിച്ചിട്ടു ശ്വാസം വിടുന്നതിനാൽ ആകുന്നു.

മൂന്നാം സർഗ്ഗം - ചില അക്ഷരങ്ങൾക്കുള്ള വിശേഷങ്ങൾ.


൪൧. ഒന്നിൽ അധികം പൂർണ്ണാക്ഷരങ്ങൾ ഉള്ളതും ൻ, ർ, ൽ, ൾ എന്ന അദ്ധാക്ഷരങ്ങളിൽ അവസാനിക്കുന്നതുമായ പദങ്ങളിൽ കാരം അദ്ധാക്ഷരത്തിന്നു മുൻപു വിവരമില്ലാത്ത ഒരു ശബ്ദമായി ഏകദേശം കാരം പോലെ ഉച്ചരിക്കപ്പടുക നടപ്പാകുന്നു: ദൃ-ന്തം; 'അവൻ, മലർ, ചരൽ, അവൾ, കല്ലുകൾ' എന്നവ 'അവെൻ, മലെർ, ചരെൽ, അവെൾ, കല്ലുകെൾ' എന്ന എഴുതിയവണ്ണം ചൊല്ലപ്പടുന്നു. എന്നാൽ പൂർണ്ണാക്ഷരം ഏകമായിരിക്കുന്ന പദങ്ങളിൽ അകാരത്തെത്തെളിവായിട്ടു തന്നേ ഉച്ചരിക്കെണം: ദൃ-ന്തം; 'തൻ, നൽ, കൽ'.

൪൨. പദത്തിന്റെ ആദിയിൽ വരുന്ന ഗ, ജ, ഡ ദ, ബ, യ, ര, ല, ക്ഷ, എന്ന അക്ഷരങ്ങളിൽ അടങ്ങിയിരിക്കുന്ന അകാരം ശബ്ദിക്കുന്നതു നടപ്പായിട്ടു എകാരം പോലാകുന്നു: ദൃ-ന്തം; 'ഗമനം, ജന്മം, ഡംഭം, ദന്തം, ബലം, യദൃഛ, രക്ഷ, ലക്ഷം, ക്ഷമ' എന്നവ 'ഗെമം, ജെന്മം', എന്നിങ്ങനെ പുള്ളിയിട്ടു എഴുതിയാലത്തെപ്പോലെ ശബ്ദിക്കുന്നു. മേൽപ്പറഞ്ഞ പടുതിയിൽ ദ്വിത്വസ്വരം വന്നാലും അകാരത്തിന്റെ ശബ്ദം മാറുന്നു: ദൃ-ന്തം; ദൈന്യത, ക്ഷൌരം' എന്നവ ദെയിന്യത, ക്ഷെവുരം' എന്ന എഴുതിയ പോലെ ശബ്ദിക്കുന്നു. ഈ ശ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/46&oldid=155229" എന്ന താളിൽനിന്ന് ശേഖരിച്ചത്