Jump to content

താൾ:A Grammer of Malayalam 1863.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯


പ്പത്തിനായിട്ടു ഹകാരത്തെ അകാരമായിട്ടു മാറ്റുകയുമുണ്ടു.

൩൪. ഇരട്ടയക്ഷരങ്ങളെ ഉച്ചരിക്കുന്നതു ഒറ്റയക്ഷരങ്ങളെപ്പോലെ ആകുന്നു. എന്നാൽ ഇരട്ടി ശ്വാസം വായിൽ വന്നു കൂടുവോളത്തേക്കു സ്വരം പുറപ്പടുവിക്കുന്നില്ല.

൩൫. കണ്ഠ്യങ്ങളായിരിക്കുന്ന ക, ഖ, ഗ, ഘ, ങ എന്നവ തൊണ്ഡെക്കരികെ വായുടെ മേൽഭാഗത്തു നാവിന്റെ മേൽ വശം തൊടുന്നതിനാൽ ഉണ്ടാകുന്നു.

൩൬. താലവ്യങ്ങളാം ച, ഛ, ജ, ഝ, ഞ, യ, ശ എന്നവ നാക്കിന്റെ നടുവു അണ്ണാക്കിൻ മേൽ തൊടുന്നതിനാലേ ഉണ്ടാകുന്നു. എന്നതു താലവ്യ ഊഷ്മാവാകയാൽ അതു ശബ്ദിക്കുന്നതിന്നു സ്വരം തടെയാതെ ഒതുങ്ങിപ്പുറപ്പടെണം. കാരം താലവ്യ സാദ്ധസ്വരമാകയാൽ അതു ശബ്ദിക്കുന്നതിൽ നാക്കു അണ്ണാക്കിൻ മേൽ തൊടുന്നതല്ലാതെ സ്വരം തടഞ്ഞു നില്ക്കുന്നില്ല.

൩൭. മൂർദ്ധന്യങ്ങളാകുന്ന ട, ഠ, ഡ, ഢ, ണ, ഷ, ഴ, ള എന്നവ മേലണ്ണാക്കിനോടു നാവിന്റെ അഗ്രം ചേരുന്നതിനാൽ ഉണ്ടാകുന്നു. കാരം മൂർദ്ധന്യ ഊഷ്മാവാകയാൽ സ്വരം തടെഞ്ഞു നില്ക്കാതെ ഒതുങ്ങിപ്പോരുന്നു. കാരം ശബ്ദിക്കുന്നതിന്നു നാവിന്റെ അറ്റം അണ്ണാക്കിനോടു ഉരസ്സുന്നതേയുള്ളൂ. കാരം ശബ്ദിക്കുന്നതിൽ നാവിന്റെ തുഞ്ചം അണ്ണാക്കിൽ ത്തൊട്ടിട്ടു ചുറുക്കെന്നു തെന്നുന്നു.

൩൮. മൌണ്യാക്ഷരങ്ങളാം റ്റ, ന, ര, റ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/44&oldid=155227" എന്ന താളിൽനിന്ന് ശേഖരിച്ചത്