താൾ:A Grammer of Malayalam 1863.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭


ധികമാകുവാൻതക്കവണ്ണം ചിറികൾ തമ്മിൽ ചുരുക്കി അടുപ്പിക്കയും വേണം.

൨൯. കാരം ശബ്ദിക്കുന്നതു കാരം പോലെ തന്നേ ആകുന്നു. എന്നാൽ നാക്കു മുൻപിലത്തതിലും കുറേ കൂടെ ഉള്ളിലോട്ടു വലിക്കയും ചിറികൾ കുറേ കൂടെ ചുരുക്കി മുൻപോട്ടു തള്ളിക്കയും വേണം. ആകയാൽ ഈയക്ഷരങ്ങൾ തമ്മിൽ സംബന്ധമായിരിക്കുന്നതും അല്ലാതെ ഓഷ്ഠ്യങ്ങളോടും പ്രത്യേകം കാരത്തോടും അടുപ്പമായിരിക്കുന്നു.

൩൦. ദീർഘസ്വരങ്ങൾ അവയുടെ സമാനമായിരിക്കുന്ന രണ്ടു ഹ്രസ്വങ്ങളേ ഒരു വീർപ്പിൽ ശബ്ദിക്കുന്നതിനാൽ ഉണ്ടാകുന്നു. ആകയാൽ ഒരു ദീർഘസ്വരത്തിന്നു ഹ്രസ്വം ശബ്ദിക്കുന്നതിൽ ഇരട്ടി നേരം വേണ്ടിയിരിക്കുന്നു. ഹ്രസ്വം ശബ്ദിക്കുന്നതിന്നുള്ള നേരം ഒരു മാത്രയാകുന്നു; ആയതു ഒരു ഞൊടിയളവിന്നും ഇമെപ്പളവിന്നും സമമാകുന്നു. ദ്വിത്വ സ്വരങ്ങൾക്കും രണ്ടു മാത്ര വേണം. രണ്ടു വെവ്വേറായ ഹ്രസ്വങ്ങളെ ഒരു വീർപ്പിൽ ശബ്ദിക്കുന്നതിനാൽ അവയുണ്ടാകുന്നു. രണ്ടു മാത്രയിൽ അധികം വേണ്ടുമ്പോൾ അടയാളവും അക്ഷരവും കൂട്ടി എഴുതും: ദൃ-ന്തം; 'ബാലാഅം' ആ ശബ്ദം പ്ലുതം എന്നു ചൊല്ലപ്പടുന്നു.

ന൧. ശ, ഷ, സ എന്നവയുൾപ്പടെ ഖരങ്ങളേ ശബ്ദിക്കുന്നതിന്നു ശ്വാസം വായിൽ കൂടെ മാത്രമേ കടക്കുന്നുള്ളു. മൃദുക്കളേ ശബ്ദിക്കുന്നതിന്നു സ്വരം തൊണ്ഡയിൽ മുഴങ്ങീട്ടു അധികമായി വായിൽ കൂടയും അല്പമായി മൂക്കിൽ കൂടയും പു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/42&oldid=155225" എന്ന താളിൽനിന്ന് ശേഖരിച്ചത്